കനത്ത മഴയിൽ ചെലവൂർ ഭാഗങ്ങളിൽ നാശനഷ്ടങ്ങളേറെ; വീടിന് മുകളിൽ മരം വീണ് ഭാഗീകമായി തകർന്നു
ഇന്നലെത്തെ ശക്തമായ മഴയിലും കാറ്റിലും ചെലവൂർ ഭാഗങ്ങളിൽ നാശനഷ്ടങ്ങളേറെ. ചെലവൂർഎഴുന്ന മണ്ണിൽ ഗംഗാധരന്റെ വീടിനു മുകളിൽ മരം കടപുഴകി വീണു വീട് ഭാഗികമായി തകർന്നു .വീടിന് മുന്നിൽ നിർത്തിയിട്ട കാറും സ്കൂട്ടറും പൂർണമായും തകർന്നു . ആളപായമില്ല വാർഡ് കൗൺസിലർ അഡ്വക്കേറ്റ് സിഎം ജംഷീർ വില്ലേജ് ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചുമഴ വരുന്നതിനുമുമ്പ് വീടിന് അപകടം വരുത്തുന്ന രീതിയിൽ സമീപത്തുള്ള മരങ്ങളും കമ്പുകളും വെട്ടി ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു.