ബിരിയാണി കഴിച്ചിട്ട് പണം നൽകിയില്ല, ബില്ല് ചോദിച്ച ഹോട്ടൽ ജീവനക്കാരന് മർദനം ; നാല് പേർ അറസ്റ്റിൽ
മധ്യപ്രദേശിലെ ഷഹ്‌ദോലിലെ ‘റാസ ഹൈദരാബാദി’ ഹോട്ടലിൽ ബിരിയാണി കഴിച്ചിട്ട് പണം നൽകാതിരിക്കുകയും ഹോട്ടൽ ജീവനക്കാരനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഹോട്ടല്‍ ജീവനക്കാരനായ പ്രകാശ് രാജിനെ മര്‍ദിച്ച കേസിലാണ് അങ്കിത്, അനുരാഗ്, ബാബു, യാഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഹോട്ടലിലെത്തിയ നാലംഗ സംഘം ബിരിയാണികഴിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞതിന് പിന്നാലെ പ്രകാശ് രാജ് ബില്ല് കൈമാറി. എന്നാൽ പണം നല്കില്ലെന്നായിരുന്നു സംഘത്തിന്റെ മറുപടി. പണം അടയ്ക്കണമെന്ന് പ്രകാശ് രാജ് […]
