ദേഹാസ്വാസ്ഥ്യം;നടി ദീപിക പദുകോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബോളിവുഡ് നടി ദീപിക പദുകോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രിയാണ് താരത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ താരം സുഖം പ്രാപിച്ചതായാണ് റിപ്പോർട്ടുകൾ. നിരവധി പരിശോധനകൾക്കു താരം വിധേയയായതായാണ് റിപ്പോർട്ടുകൾ. ദീപികയുടെ ടീം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കുറച്ചു മാസങ്ങൾക്കു മുൻപ് ഹൈദരാബിദിൽ വച്ചും ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയമിടിപ്പ് കൂടിയതിനെ തുടർന്നായിരുന്നു ഇത്.