ഇന്ധന വില കുതിച്ചുയർന്നു; യാത്ര കുതിരപുറത്താക്കി യൂസഫ്
ഔറംഗാബാദ് സ്വദേശിയായ ശൈഖ് യൂസഫിനെ കുതിച്ചുയരുന്ന ഇന്ധനവിലയൊന്നും ബാധിക്കുന്നില്ല. വൈ.ബി. ചവാൻ കോളേജ് ഓഫ് ഫാർമസിയിൽ ലാബ് അസിസ്റ്റന്റായി ജോലിനോക്കുന്ന യൂസഫ് കുതിരപ്പുറത്താണ് ജോലിക്ക് പോകുന്നത്. ഇന്ധന വില കൂടിയപ്പോൾ ബൈക്ക് ഒഴിവാക്കി കുതിര പുറത്ത് കയറിയതാണ് യുസഫ്. ജിഹാർ എന്നാണ് കുതിരയുടെ പേര്. വാഹനങ്ങൾ അതിവേഗത്തിലോടുന്ന നിരത്തിൽ വശംചേർന്ന് കുതിരയെ ഓടിച്ചുപോകുന്ന യൂസഫ് ഇപ്പോൾ നഗരത്തിന്റെ പതിവുകാഴ്ചയാണ്. അതോടെ ഗോഡാവാല (കുതിരപ്പുറത്ത് സഞ്ചരിക്കുന്നവൻ) എന്ന വിശേഷണവും യൂസഫിന് ലഭിച്ചിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് ജോലി നഷ്ടപ്പെട്ട യുസഫ് […]

