മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം; മനുഷ്യത്വരഹിതമെന്ന് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി
മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി രംഗത്ത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ മനുഷ്യത്വരഹിതവും അപലപനീയവുമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങുമായി സംസാരിച്ചുവെന്നും അന്വേഷണം പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചതായും സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു. തലസ്ഥാനമായ ഇംഫാലിൽനിന്ന് 35 കിലോമീറ്റർ മാറി കാൻഗ്പോക്പി ജില്ലയിൽ മേയ് നാലിനാണു സംഭവം നടന്നതെന്ന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) പറഞ്ഞു. വിഡിയോ പ്രചരിച്ചതിനു പിന്നാലെയാണു […]