കോണ്‍ഗ്രസ് നേതാവും രാജ്യസഭ അംഗവുമായ ദീപേന്ദര്‍ സിങ് ഹൂഡയ്ക്ക് കോവിഡ്
ന്യൂഡല്‍ഹി: ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ ദീപേന്ദര്‍ സിങ് ഹൂഡയ്ക്ക് കോവിഡ് . അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്റെർ ഹാൻഡിലൂടെ അറിയിച്ചത് തനിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണെന്നും ട്വിറ്ററിലൂടെ അദ്ദേഹം പറഞ്ഞു. താനുമായി ഇടപഴകിയവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം കുറിച്ചു ബറോഡ മണ്ഡലത്തില്‍ നടന്ന ഒരു സമ്മേളനത്തില്‍ ദീപേന്ദര്‍ ഹൂഡ പങ്കെടുത്തിരുന്നു. രണ്ടു ദിവസം മുൻപ് നടന്ന ഈ സമ്മേളനത്തിൽ നേരത്തെ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു
