തമിഴ് നാട്ടിൽ വീണ്ടും ദുരഭിമാന കൊല ; അന്യമതത്തിൽപ്പെട്ട യുവതിയെ വിവാഹം ചെയ്ത മകനെ അച്ഛൻ വെട്ടി കൊന്നു
തമിഴ് നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. കൃഷണ ഗിരിയിലാണ് അന്യ മതത്തിൽപ്പെട്ട യുവതിയെ വിവാഹം ചെയ്ത മകനെ അച്ഛൻ വെട്ടിക്കൊന്നത്. ആക്രമണം തടയാൻ ചെന്ന യുവാവിന്റെ അമ്മയെയും കൊലപ്പെടുത്തി. ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃഷണ ഗിരി സ്വദേശി സുഭാഷ്, മാതാവ് കണ്ണമ്മാൾ എന്നിവരെ സുഭാഷിന്റെ അച്ഛൻ ദണ്ഡപാണിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ ദണ്ഡപാണിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.മൂന്നു മാസം മുൻപാണ് സുഭാഷ്, മറ്റൊരു മതത്തിൽപ്പെട്ട യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. അന്നുമുതൽ തന്നെ ദണ്ഡപാണി സുഭാഷുമായി തർക്കത്തിലായിരുന്നു. […]