Kerala kerala

ഹണി റോസിന്റെ പരാതി; രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് കോടതിയില്‍

കൊച്ചി: നടി ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. പരാതിയില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പൊലീസിന് കേസ് എടുക്കാന്‍ ആകില്ലെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ കൂടുതല്‍ നിയമോപദേശം തേടും. കഴിഞ്ഞ ദിവസം ഹൈക്കോടതി സെന്‍ട്രല്‍ പൊലീസിനോട് നിലപാട് തേടിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ വകുപ്പുകളില്ലെന്നായിരുന്നു പൊലീസ് കോടതിയില്‍ വ്യക്തമാക്കിയത്. പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസില്‍ തുടര്‍നടപടി സ്വീകരിക്കാനാകുക. ഇക്കാര്യം ഹണി റോസിനോടും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ […]

kerala Kerala

ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി

കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ചെറിയ കേസുകളില്‍പ്പെട്ട് പണം കൊടുക്കാന്‍ കഴിയാത്ത റിമാന്‍ഡ് തടവുകാരുടെ കാര്യത്തില്‍ ഇടപെടുമെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. അതിനിടെ ബോബിയുടെ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കാക്കനാട് ജയിലിന് മുന്നില്‍ ഇന്നലെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേസ് പരിഗണിക്കുന്നതെന്നാണ് സൂചന. ആറ് ദിവസത്തെ റിമാന്‍ഡിന് ശേഷം, ബോബി ചെമ്മണൂരിന് ഹൈക്കോടതി ഇന്നലെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യം നടപ്പാക്കിയ ഉത്തരവ് ജയിലില്‍ എത്താത്തതിനാല്‍ ആണ് […]

kerala Kerala

‘രാഹുല്‍ ഈശ്വര്‍ നടത്തുന്നത് ഓര്‍ഗനൈസ്ഡ് ക്രൈം, നിയമ നടപടിയുമായി ഹണി റോസ്

സാമൂഹിക നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെതിരെ പൊലീസില്‍ പരാതി നല്‍കി ഹണി റോസ്. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് പരാതി നല്‍കിയിരിക്കുന്നത്. വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബര്‍ ഇടങ്ങളില്‍ ആളുകള്‍ തനിക്കെതിനെ തിരിയാന്‍ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക […]

Kerala kerala

‘ഭാഷയുടെ കാര്യത്തില്‍ ഉള്ള നിയന്ത്രണം രാഹുല്‍ ഈശ്വറിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല’; ഹണി റോസ്

രാഹുല്‍ ഈശ്വറിനെതിരെ കടുത്ത വിമര്‍ശനവുമായി നടി ഹണി റോസ്. സ്ത്രീകള്‍ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിര്‍വീര്യം ആക്കുമെന്ന് ഹണി റോസ്. എന്നാല്‍ ഭാഷയുടെ കാര്യത്തില്‍ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല എന്നാണ് തനിക്ക് മനസ്സിലായതെന്നും ഹണി റോസ് പറഞ്ഞു. ബോബി ചെമ്മണ്ണൂരിനെ അനുകൂലിച്ചും ഹണി റോസിന്റെ വസ്ത്രധാരണത്തെ പരിഹസിച്ചും ചാനല്‍ […]

kerala Kerala

ബോചെയ്ക്ക് പിന്നാലെ അധിക്ഷേപിച്ച യൂട്യൂബര്‍മാര്‍ക്കെതിരെയും നിയമനടപടിക്കൊരുങ്ങി ഹണി റോസ്

കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ, തന്നെ അധിക്ഷേപിച്ച യൂട്യൂബര്‍മാര്‍ക്കെതിരെയും നിയമനടപടിക്കൊരുങ്ങി ഹണി റോസ്. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും അധിക്ഷേപിച്ച യൂട്യൂബര്‍മാര്‍ക്കെതിരെയാണ് നടി നിയമനടപടിക്കൊരുങ്ങുന്നത്. ദ്വയാര്‍ത്ഥ പ്രയോഗത്തോടെയുള്ള വാക്കുകളും, മോശം തമ്പുകളും ഉപയോഗിച്ച, ഇരുപതോളം യൂട്യൂബര്‍മാരുടെ പേരുകള്‍ നടി പൊലീസിന് ഉടന്‍ കൈമാറും. അതേസമയം, ലൈംഗികാധിക്ഷേപ കേസില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വീണ്ടും ആവര്‍ത്തിക്കുകയാണ് വ്യവസായി ബോബി ചെമ്മണ്ണൂര്‍. പരാതിക്കാരിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും നാല് മാസം മുന്‍പുണ്ടായ കാര്യങ്ങളില്‍ ഇപ്പോള്‍ പരാതിയുമായി വന്നതിന് പിന്നില്‍ […]

kerala Kerala

മനസിന് സമാധാനം കിട്ടിയ ദിവസം; ബോബി ചെമ്മണ്ണൂരിനെതിരെ നടപടി എടുത്തതില്‍ സന്തോഷം; നടി ഹണി റോസ്

കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ നടപടി എടുത്തതില്‍ സന്തോഷമുണ്ടെന്ന് നടി ഹണി റോസ്. തനിക്കെതിരെ നടത്തിയ അശ്ലീല പരമര്‍ശത്തിനെതിരെ നടി ഹണി റോസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. തന്റെ പ്രതികരണം കുറച്ചുകൂടി നേരത്തെയാകണം എന്ന് തോന്നിയതായും ഹണി റോസ് പ്രതികരിച്ചു. മനസിന് സമാധാനം കിട്ടിയ ദിവസമാണ് ഇന്ന്. അത്രയും വലിയ ടോര്‍ച്ചര്‍ വര്‍ഷങ്ങളായി ഞാന്‍ അനുഭവിക്കുകയായിരുന്നു, അതില്‍ നിന്നും മറ്റും പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കാം ബോബി ചെമ്മണ്ണൂര്‍ എന്ന വ്യക്തി […]

Entertainment News

തെലുങ്കില്‍ ആരാധകർ ഏറുന്നു;നന്ദമൂരിയുടെ അടുത്ത ചിത്രത്തിലും നായിക ഹണി റോസ്,

  • 24th January 2023
  • 0 Comments

നന്ദമൂരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമാണ് വീരസിംഹ റെഡ്ഡി. ചിത്രത്തിൽ ബാലകൃഷ്ണയുടെ നായികയായി അഭിനയിച്ചത് മലയാളി താരം ഹണി റോസ് ആയിരുന്നു. ഈ ചിത്രത്തിലെ പ്രകടനത്തോടെ തെലുങ്ക് പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ താരത്തിനായി. ശ്രുതി ഹാസനും ചിത്രത്തില്‍ സുപ്രധാന വേഷത്തിലുണ്ട്. ഇപ്പോഴിതാ ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും ഹണി റോസ് നായികയാകുന്നു. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും ഒന്നിക്കുന്നത്.ബാലകൃഷ്ണ ഇരട്ടവേഷത്തില്‍ എത്തിയ ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍, ലാല്‍, ദുനിയാ വിജയ് തുടങ്ങിയവരും […]

error: Protected Content !!