Entertainment News

ഇന്ദ്രൻസിന്റെ 341-ാമത്തെ ചിത്രം ‘ഹോം’ ആമസോൺ പ്രൈമില്‍; റിലീസ് ആഗസ്റ്റ് 19ന്

  • 10th August 2021
  • 0 Comments

ഇന്ദ്രൻസിന്റെ 341മത്തെ സിനിമയായ ‘ഹോം’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.ചിത്രം ആമസോണ്‍ പ്രൈമില്‍ ആഗസ്റ്റ് 19ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ നിര്‍മ്മാതാവായ വിജയ് ബാബുവാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. തനിക്ക് വളരെ പ്രിയപ്പെട്ട സിനിമയാണ് ഹോമെന്നും വിജയ് ബാബു പറഞ്ഞു . ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രം കഥ എഴുതി സംവിധാനം ചെയ്തത് റോജിന്‍ തോമസാണ് . നീല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ പ്രജീഷ് പ്രകാശാണ്. രാഹുല്‍ സുബ്രഹ്‌മണ്യമാണ് […]

News

പതിനേഴ് വർഷങ്ങൾക്കിപ്പുറം മുൻ മന്ത്രിയുടെ ഭാര്യയ്ക്ക് വീടൊരുങ്ങി

  • 28th September 2020
  • 0 Comments

1982ലെ കരുണാകരന്‍ മന്ത്രിസഭയില്‍ ഗ്രാമവികസനമന്ത്രിയായിരുന്ന പി.കെ.വേലായുധന്റെ ഭാര്യയ്ക്ക് ഒടുവിൽ വീടൊരുങ്ങുന്നു. വീട് നല്‍കാനുള്ള നടപടികളെല്ലാം തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ത്തിയാക്കിയെന്ന് അധികൃതർ അറിയിച്ചു. കല്ലടിമുഖത്തുള്ള നഗരസഭയുടെ ഫ്ളാറ്റാണ് നല്‍കുന്നത്. ഇതോടെ പതിനേഴ് വര്‍ഷമായി തുടരുന്ന ദുരിതജീവിതം അവസാനിക്കുക്കുകയാണ്. 2003 ലാണ് മുൻ മന്ത്രി കെ.വേലായുധന്റെ മരണപ്പെടുന്നത്. അന്ന് മക്കളോ അടുത്ത ബന്ധുക്കളോ ഇല്ലാത്ത ഗിരിജയ്ക്ക് ഒരു അടച്ചുറപ്പുള്ള വീടുണ്ടായിരുന്നില്ല ഇതിന്റെ ഭാഗമായി ഒരു വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഒടുവില്‍ മന്ത്രി എ.കെ.ബാലന് നല്‍കിയ അപേക്ഷ അവസാന പിടിവള്ളിയായി. […]

Kerala Local

കരിപ്പൂർ വിമാനപകടം : മരണപ്പെട്ട ഷറഫുദീന്റെ വീട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ സന്ദർശിച്ചു

കോഴിക്കോട് : കരിപ്പൂരിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറിയുണ്ടായി അപകടത്തിൽ മരണപ്പെട്ട കുന്ദമംഗലം പിലാശ്ശേരി സ്വദേശി മരുതക്കോട്ടിൽ ഷറഫുദ്ദീന്റെ വീട് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ സന്ദർശിച്ചു, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. പഞ്ചായത്ത്‌ മുസ്ലീംലീഗ് പ്രസിഡന്റ് ഒ ഉസ്സയിൻ , ജനറൽ സെക്രട്ടറി അരിയിൽ അലവി ‌വാർഡ് മുസ്ലീംലീഗ് പ്രസിഡന്റ് കെകെ മുസ്തഫ എന്നിവർ തങ്ങൾക്കൊപ്പം മരണപ്പെട്ട ഷറഫുദ്ദീന്റെ വീട്ടിലെത്തി ദുഃഖം രേഖപെടുത്തി.

വീട്ടിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയവേ പാമ്പു കടിയേറ്റ കുട്ടിയ്ക്ക് കോവിഡ്

  • 25th July 2020
  • 0 Comments

കാസർകോട്: കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഒന്നര വയസുകാരിയ്ക്ക് പാമ്പ് കടിയേറ്റു. തുടർന്ന് നടന്ന പരിശോധനയിൽ കുഞ്ഞിന് കോവിഡും സ്ഥിരീകരിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ച അയൽവാസിയെ നിരീക്ഷണത്തിൽ പ്രവേശിച്ചു. പാണത്തൂർ വട്ടക്കയത്ത് വീട്ടിൽ കഴിയു നിരീക്ഷണത്തിൽ കഴിയുന്ന ദമ്പതികളുടെ മകളെ ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിലെ ജനൽ കർ‌ട്ടന് ഇടയിൽ നിന്ന് അണലിയുടെ കടിയേറ്റത്. വീട്ടുകാർ കുട്ടിയെ രക്ഷിക്കണമെന്ന് അലമുറയിട്ടെങ്കിലും കുടുംബം ക്വാറന്റീനിൽ കഴിയുന്നതിനാൽ ആരും വീട്ടിലേക്ക് വരാൻ തയാറായില്ല. ഒടുവിൽ അയൽവാസി ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു […]

Kerala

തെരുവിൽ കഴിയുന്നവർക്കുള്ള പുനരധിവാസ കേന്ദ്രമായ ഉദയം ഹോമിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

  • 10th July 2020
  • 0 Comments

കോഴിക്കോട് : തലചായ്ക്കാനിടമില്ലാതെയും കഴിക്കാന്‍ ഭക്ഷണമില്ലാതെയും കോഴിക്കോടിന്റെ തെരുവുകളില്‍ ഇനിയാര്‍ക്കും അലയേണ്ടി വരില്ല. ഇവര്‍ക്കായി മാങ്കാവില്‍ ഉദയം ഹോം പ്രവര്‍ത്തനം ആരംഭിച്ചു . ബഹുനില കെട്ടിടത്തില്‍ സജ്ജമാക്കിയ ഉദയം ഹോം തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഇന്ന് ഉദ്ഘാടനം ചെയ്യതു. എംഎല്‍എ എ.പ്രദീപ്കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, ജില്ലാ കലക്ടര്‍ സാംബശിവറാവു, തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത്, കോഴിക്കോട് കോര്‍പറേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ തണല്‍ സന്നദ്ധ […]

Kerala

ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ കിടക്കാൻ ഒരിടം എന്ന ഭവന പദ്ധതി പൂർത്തിയാക്കാൻ 10 കോടി 36 ലക്ഷം രൂപ

  • 24th June 2020
  • 0 Comments

ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ കിടക്കാൻ ഒരിടം എന്ന സ്വപ്നം സാക്ഷാത്കാരിക്കപെടുന്നു. ലോക വിധവാദിനത്തിൽ വിധവകൾക്കുള്ള ഭവന പദ്ധതി പൂർത്തിയാക്കാൻ 10 കോടി 36 ലക്ഷം രൂപ നിരാലംബരായ വിധവകളുടെ വിവിധ കാരണങ്ങൾ പണി പൂർത്തിയാകാതെ കിടക്കുന്ന വീടുകളുടെ പണി പൂർത്തീകരിക്കുന്നതിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് പത്ത് കോടി മുപ്പത്തിയാറ് ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ പാസാക്കി. ന്യൂനപക്ഷങ്ങളായ മുസ്‌ലിം, ക്രിസ്ത്യൻ,സിഖ്, ജൈന, പാഴ്‌സി വിഭാഗങ്ങളിലെ വിധവകളോ, വിവാഹമോചിതരോ, ഭർത്താവ് നഷ്ടപ്പെട്ടവരോ ആയ സ്ത്രീ ജനങ്ങൾക്ക് ഏറെ […]

Kerala News

ഭർത്താവും മക്കളും മരിച്ചു വീട്ടു വാടക നല്കാൻ പിച്ചതെണ്ടി ഈ അമ്മ പേരക്കുട്ടികളെ ചേർത്ത് പിടിച്ച് പറയുന്നു രണ്ടു സെന്റ് സ്ഥലം തന്നാൽ ഞാൻ ഓലക്കുത്തി ജീവിച്ചോളാം സാറെ ….

  • 13th June 2020
  • 0 Comments

പാലക്കാട് : മണ്ണാർക്കാട് കുന്തി പുഴയിൽ ഒന്നാം വാർഡിൽ താമസിക്കുന്ന ശാന്തമ്മ തന്റെ രണ്ടു പേരക്കുട്ടികളെയും ചേർത്ത് തന്റെ വാടക വീട്ടിൽ നിന്നും ജീവിതം മുൻപോട്ട് കൊണ്ടു പോകാനുള്ള പെടാപ്പാടിലാണ്. വയസ്സ് 65 കഴിഞ്ഞു ഇനിയും ദീർഘകാലം തന്റെ പേര കുഞ്ഞുങ്ങളെ നോക്കാൻ സാധിക്കുമെന്ന് ഈ വൃദ്ധയ്ക്ക് തോന്നുന്നില്ല. നിലവിൽ വീട്ടു വാടക നൽകിയിട്ട് മൂന്നു മാസമായി. വാടക നല്കാൻ പിച്ചയെടുക്കുകയാണെന്ന കാര്യം അമ്മ കുന്ദമംഗലം ന്യൂസ് ഡോട് കോമിനോടായി കരഞ്ഞു കൊണ്ടാണ് പറഞ്ഞത്. എന്റെ 24 […]

Kerala News

ഹോം ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ മോട്ടോർസൈക്കിൾ ബ്രിഗേഡ്

തിരുവനന്തപുരം : ഇതര സംസ്ഥാനത്തെ മലയാളികൾ കേരളത്തിലെത്തിയതോടെ ഹോം ക്വാറന്റൈൻ സജീവമാക്കുകയാണ് സംസ്ഥാന സർക്കാർ. നിലവിൽ സംസ്ഥാനത്ത് ഹോം ക്വാറന്റൈനുകൾ നല്ല രീതിയിലാണ് നടന്നു പോകുന്നത്. ഇതിന്റെ വിജയമാണ് ഏറെ കുറെ രോഗത്തെ തടഞ്ഞു നിർത്താൻ സാധ്യമാക്കിയതും. ഇതിന്റെ ഭാഗമായി നിരീക്ഷണം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി ജില്ലകൾ തോറും മോട്ടോർസൈക്കിൾ ബ്രിഗേഡ് സംവിധാനം നിലവിൽ കൊണ്ട് വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലും പരിസരങ്ങളിലും പെട്രോളിങ് നടത്തുകയും വീട്ടിൽ എത്തി കാര്യങ്ങൾ വിലയിരുത്തുകയും ചെയ്യും. നിയമം ലംഘിച്ച് […]

Kerala News

ഇതര സംസ്ഥാനത്ത് നിന്നും കുന്ദമംഗലത്തെത്താൻ നോർക്ക വഴി രജിസ്റ്റർ ചെയ്തത് 262 പേർ 16 പേർ നാട്ടിലെത്തി

കോഴിക്കോട് : ഇതര സംസ്ഥാനത്ത് നിന്നും നോർക്ക വഴി കേരളത്തിലെത്താൻ കുന്ദമംഗലം പഞ്ചായത്തിൽ മാത്രം റെജിസ്റ്റർ ചെയ്തത് 262 പേർ. ഇതിൽ 16 പേർ നിലവിൽ അതിർത്തി കടന്നു നാട്ടിലെത്തി. വാളയാർ,മഞ്ചേശ്വരം,മുത്തങ്ങ ചെക്കു പോസ്റ്റ് വഴിയാണ് ഇവർ തിരിച്ചെത്തിയത്. ഇവരെ പരിശോധനയ്ക്ക് ശേഷം സർക്കാരിന്റെയും സ്വന്തം വീടുകളിലേക്കും നിരീക്ഷണത്തിൽ കഴിയാനായി കൊണ്ട് പോകും. നിലവിൽ റെഡ് സോൺ,ഹോട് സ്പോട് തുടങ്ങിയ അതി രൂക്ഷ പ്രദേശങ്ങളിൽ നിന്നും വരുന്നവരെയും ചെക്ക് പോസ്റ്റുകളിൽ രോഗ ലക്ഷണത്തോടു കൂടി എത്തുന്നവരെയും രോഗ […]

Kerala Local

പ്രളയബാധിതര്‍ക്കുള്ള ധനസഹായ വിതരണം ഓണത്തിനു മുമ്പ് – മന്ത്രി രാമകൃഷ്ണന്‍

കോഴിക്കോട് : പ്രളയബാധിത കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പതിനായിരം രൂപയുടെ ധനസഹായം ഓണത്തിനു മുമ്പ് വിതരണം ചെയ്യുമെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പ്രളയത്തിലും ഉരുൾപൊട്ടലിലും ജില്ലയിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള ധനസഹായ വിതരണത്തിനുള്ള നടപടികൾ ഇന്ന് പൂർത്തിയാവും. ജില്ലയിൽ മരണപ്പെട്ട 17 പേരിൽ 13 പേരുടെ കുടുംബാംഗങ്ങൾക്ക് ആദ്യഘട്ടത്തിൽ ധനസഹായം വിതരണം ചെയ്യും. മറ്റുള്ളവരുടേത് നടപടിക്രമങ്ങൾ പൂർത്തിയായശേഷം വിതരണം ചെയ്യും. അര്‍ഹരായവരുടെ പട്ടിക പരിശോധന പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ ഏഴിനകം പണം വിതരണം ചെയ്യണമെന്നാണ് സര്‍ക്കാര്‍ […]

error: Protected Content !!