ആരാമ്പ്രം ഗവ: സ്കൂൾ സമ്പൂർണ്ണ ഹോംലാബ് പ്രഖ്യാപനം നടത്തി
വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീട്ടിൽ ഹോംലാബ് സജ്ജീകരിച്ചതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയരക്ടർ വി.പി.മിനി നിർവഹിച്ചു. ഒരു മാസം നീണ്ട ഹോംലാബ് തീവ്രയജ്ഞ കാംമ്പയ്‌ൻ്റെ ഭാഗമായി 480 വീടുകളിൽ പരീക്ഷണമൂലകൾ സജ്ജീകരിച്ചു.18 ക്ലാസ് ഡിവിഷനുകളിലെ ക്ലാസ് തലപ്രഖ്യാപനങ്ങൾ കഴിഞ്ഞ ആഴ്ച പൂർത്തീകരിച്ചിരുന്നു. പ്രഖ്യാപന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് എം.കെ ഷമീർ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ വി.വി പ്രേമരാജൻ ,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ ബി.മധു ,ഡയറ്റ് ഫാക്കൾട്ടികളായ ഡോ: […]