ആഘോഷങ്ങൾ സമാധാനപരമാണെന്ന് ഉറപ്പ് വരുത്തണം; ഹനുമാൻ ജയന്തി അനുബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം
നാളെ നടക്കാനിരിക്കുന്ന ഹനുമാൻ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം.ആഘോഷങ്ങൾ സമാധാനപരമാണെന്ന് ഉറപ്പ് വരുത്തണമെന്നും മത സ്പർദ്ധ ഉണ്ടാകാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും കേന്ദ്രം നൽകിയ നിർദേശത്തിൽ പറയുന്നു. രാമനവമി ആഘോഷത്തോടനുബന്ധിച്ചുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ജാഗ്രത നിർദ്ദേശം. രാമനവമി ആഘോഷത്തിനിടെ പശ്ചിമ ബംഗാളിലെ ഹൗറയിലും ഹൂഗ്ലിയിലും വലിയ സംഘർഷമാണ് ഉണ്ടായത്. ബിഹാറിൽ ഇതുവരെ എഴുപതോളം പേരെ അറസ്റ്റ് ചെയ്തു.രാമനവമി ആഘോഷത്തെ തുടർന്ന് പൊട്ടിപുറപ്പെട്ട സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. […]
