National

ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ബംഗളൂരു: ശനിയാഴ്ച ബംഗളൂരുവില്‍ നടന്ന ഹോളി ആഘോഷങ്ങള്‍ ദുരന്തത്തില്‍ കലാശിച്ചു. ആഘോഷങ്ങള്‍ക്കിടയില്‍ നടന്ന തര്‍ക്കത്തിനിടെ മൂന്നു ബീഹാര്‍ സ്വദേശികള്‍ കൊല്ലപ്പെട്ടു. പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് നിര്‍മാണ തൊഴിലാളികളായ രാധേ ശ്യം(23), അന്‍സു(19), ദീപു(22) എന്നിവരാണ് കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകരുടെ ക്ഷണം സ്വീകരിച്ചാണ് മൂവരും അനേക്കലില്‍ ഹോളി ആഘോഷങ്ങള്‍ക്കെത്തിയത്. ആഘോഷങ്ങള്‍ക്കായി ക്ഷണിച്ച സുഹൃത്തിന്റെ സഹോദരിയുടെ ഫോണില്‍ നിന്ന് കൊല്ലപ്പെട്ടവരിലൊരാളുടെ ഫോണിലേക്ക് വന്ന കോളാണ് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചത്. ഇരുമ്പ് ദണ്ഡുകളും കുപ്പികളും കൊണ്ട് അവര്‍ പരസ്പരം അക്രമിക്കാന്‍ തുടങ്ങിയതോടെ സ്ഥിതി […]

National

നിറങ്ങളുടെ ഉത്സവം; വര്‍ണ്ണങ്ങള്‍ വിതറിയും മധുരം പങ്കുവെച്ചും ഉത്തരേന്ത്യയില്‍ ഹോളി ആഘോഷം

വര്‍ണങ്ങളുടെയും നിറങ്ങളുടെയും ആഘോഷമാണ് ഹോളി. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമാണ് ഹോളി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഹോളി ആഘോഷത്തില്‍ പങ്കുചേരുന്നു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് പ്രധാനമായും ഹോളി എന്നാണ് അറിയപ്പെടുന്നത്. രണ്ട് ദിവസങ്ങളിലായി ഹോളി ആഘോഷിക്കുന്നു. ചോട്ടി ഹോളി, രംഗ്വാലി ഹോളി. ഹോളിയുടെ ആദ്യ ദിവസം വൈകുന്നേരം ആളുകള്‍ ഹോളിക ദഹന്‍ എന്ന പേരില്‍ ആഘോഷിക്കുന്നു. മധുരപലഹാരങ്ങളും പൂക്കളും സമ്മാനവുമെല്ലാം ഹോളിയുടെ ഭാഗമാണ്. ജനങ്ങള്‍ ഒത്തുകൂടി തെരുവുകളെ വര്‍ണ്ണമയമാക്കുന്ന ഹോളി ഉത്സവത്തില്‍ സ്വയംമറന്ന് ആനന്ദിക്കാനുളള അവസരം ലഭിക്കുന്നു. […]

National News

വർണോത്സവം; രാജ്യം ഇന്ന് ഹോളി ആഘോഷ നിറവിൽ

  • 18th March 2022
  • 0 Comments

നിറങ്ങളിൽ നീരാടിയും വർണ്ണങ്ങൾ വാരി വിതറിയും രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു. ഉത്തരേന്ത്യയിലെ ദീപാവലിക്ക് ശേഷമുള്ള രണ്ടാമത്തെ വലിയ ഉത്സവമായ ഹോളിയിൽ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പങ്കുചേരുന്നു. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ കൊണ്ടാടുന്ന ഉത്സവമാണ് ഹോളി. ശീതകാലത്തിന്റെ അവസാനമിട്ട് വസന്തകാലത്തെ സ്വാഗതം ചെയ്യുന്ന സമയമാണ് ഹോളി. ചരിത്രപരമായി, ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. നന്മയുടെ ആഘോഷമാണ് ഈ ഉത്സവം അടയാളപ്പെടുത്തുന്നതെന്ന് പലരും വിശ്വസിക്കുന്നു.ഫാല്‍ഗുന മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഇന്ത്യക്കാര്‍ ഹോളി ആഘോഷിക്കുന്നത്. വടക്കേന്ത്യയില്‍ ഹോളി പണ്ടുമുതലേ വലിയതോതില്‍ […]

error: Protected Content !!