പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു കലാപാഹ്വാനം നടത്തി വത്സൻ തില്ലങ്കേരിക്കെതിരെ കേസ്
ഇന്നലെ കണ്ണൂർ നഗരത്തിൽ ഹിന്ദു ഐക്യവേദി നടത്തിയപ്രതിഷേധ പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും കലാപാഹ്വാനം നടത്തുകയും ചെയ്ത സംഭവത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് വത്സൻ തില്ലങ്കേരിക്കെതിരെയും 200ഓളം പ്രവർത്തകർക്കെതിരെയും കേസ്. ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ പ്രകടനം നടന്നത് കണ്ണൂർ ബാങ്ക് റോഡ് മുതൽ സ്റ്റേഡിയം കോർണർ വരെയായിരുന്നു . പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തില്ലെന്ന് അറിയിച്ചാണ് പ്രകടനത്തിന് അനുമതി വാങ്ങിയത് എന്നാൽ അത്തരം മുദ്രവാക്യങ്ങളാണ് പ്രകടനത്തിനുടനീളം ഉണ്ടായിരുന്നത് പ്രകടനത്തിനു ശേഷം തില്ലങ്കേരി പ്രകോപനരമായ പ്രസംഗം നടത്തുകയും ചെയ്തു. […]
