National News

ജില്ലാ കോടതിയുടെ അനുമതിക്ക് പിന്നാലെ ഗ്യാൻവാപി പള്ളിയിൽ ആരാധന നടത്തി ഹിന്ദു വിഭാഗം

  • 1st February 2024
  • 0 Comments

ജില്ലാ കോടതിയുടെ അനുമതിക്ക് പിന്നാലെ വാരണാസിയിലെ ഗ്യാൻ വാപി പള്ളിയിൽ ആരാധന നടത്തി ഹിന്ദു വിഭാഗം. കോടതി പൂജക്ക് അനുവാദം നൽകിയിട്ടുള്ള പള്ളിയുടെ താഴെ തെക്കുഭാഗത്തുള്ള നിലവറയിൽ കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് ആരതി നടത്തിയത്. ഹിന്ദു വിഭാഗത്തിൻ്റെ അഭിഭാഷകനാണ് ആരാധന തുടങ്ങിയ കാര്യം അറിയിച്ചത്. അതേസമയം, ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് കോടതി അനുമതി നൽകിയതോടെ വാരാണസിയിൽ സുരക്ഷ കൂട്ടി. ക്രമീകരണങ്ങൾ ശക്തമാക്കിയെന്നും കൂടുതൽ പൊലീസുകാരെ നിയോഗിച്ചെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വാരാണസി ജില്ലാകോടതിയാണ് […]

National News

മുസ്ലീങ്ങള്‍ക്ക് നിസ്‌കരിക്കാന്‍ ഗുരുദ്വാരകള്‍ തുറന്നുനല്‍കി സിഖ് മതസ്ഥര്‍

  • 18th November 2021
  • 0 Comments

ഗുഡ്ഗാവില്‍ തീവ്ര ഹിന്ദുത്വപ്രവര്‍ത്തകര്‍ നിസ്‌കാരം തടഞ്ഞതിനെ തുടര്‍ന്ന് സിഖ് മത വിശ്വാസികളുടെ ആരാധനാലയമായ ഗുരുദ്വാരകള്‍ മുസ്‌ലിങ്ങള്‍ക്ക് പ്രാര്‍ത്ഥനയ്ക്കായി തുറന്നുനല്‍കി. സദര്‍ ബസാറിലെ ഗുരുദ്വാര മുസ്ലിം സഹോദരങ്ങള്‍ക്ക് തുറന്നുനല്‍കിയിട്ടുണ്ടെന്നാണ് ഹേംകുന്ത് ഫൗണ്ടേഷന്റെ പ്രസിഡന്റ് ഹര്‍തീരത് സിംഗ് പറഞ്ഞത്. സോന ചൗക്ക് ഗുരുദ്വാരയും മുസ്ലിങ്ങള്‍ക്ക് വേണ്ടി തുറന്നുനല്‍കിയിട്ടുണ്ട്. ഗുഡ്ഗാവില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ തങ്ങള്‍ നിശബ്ദരായ കാണികളായിരിക്കില്ലെന്ന് സോനാ ചൗക്ക് ഗുരുദ്വാരയുടെ പ്രസിഡന്റ് ഷെര്‍ദില്‍ സിംഗ് സിന്ധു പറഞ്ഞത്. 1934 ല്‍ നിര്‍മ്മിച്ച സോന ചൗക്ക് ഗുരുദ്വാരയാണ് ഏറ്റവും പഴയ സിഖ് […]

ക്രിസ്തുമസ് സ്റ്റാറിന് പകരം ഹിന്ദുഭവനങ്ങളില്‍ മകരനക്ഷത്രം തൂക്കാന്‍ ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആഹ്വാനം

  • 2nd December 2020
  • 0 Comments

ക്രിസ്തുമസ് സ്റ്റാറുകള്‍ക്ക് പകരം ഹിന്ദുഭവനങ്ങളില്‍ മകരനക്ഷത്രം തൂക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വ ഗ്രൂപ്പുകള്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചരണം നടക്കുന്നത്. വീടുകളില്‍ തൂക്കുന്നതിനായി തയ്യാറാക്കിയ മകരനക്ഷത്രത്തിന്റെ ചിത്രവും, ഇതുവാങ്ങുന്നതിനായി ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പറും സഹിതമാണ് പ്രചരണം. ‘ഇത് എന്റെ സംരംഭം അല്ല ഒരു ഹിന്ദു സഹോദരന് വേണ്ടി നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്.ഈ മകരവിളക്ക് കാലത്ത് (ക്രിസ്തുമസ് കാലത്ത്) നമ്മുടെ വീടുകളില്‍ ക്രിസ്തുമസ് നക്ഷത്രങ്ങള്‍ക്ക് പകരം, ഉയരട്ടെ മകരനക്ഷത്രങ്ങള്‍’, സമൂഹമാധ്യമങ്ങളിലെ ഹിന്ദുത്വ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നു. വീടുകളില്‍ മകരനക്ഷത്രം തൂക്കണമെന്ന ആഹ്വാനത്തെ പരിഹസിച്ചും, […]

National

അയോധ്യ വിധി; ഒറ്റനോട്ടത്തില്‍

അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതി വിധിയുടെ പ്രധാന ഉത്തരവുകള്‍ ഒറ്റനോട്ടത്തില്‍ 1-തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കും 2-മസ്ജിത് നിര്‍മിക്കാന്‍ മുസ്ലിങ്ങള്‍ക്ക് പകരം അഞ്ച് ഏക്കര്‍ ഭൂമി 3-ക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്രം ട്രസ്റ്റ് രൂപീകരിക്കണം 4-തര്‍ക്കഭൂമിയില്‍ ആര്‍ക്കും ഉടമസ്ഥാവകാശമില്ല 5- ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ല 6- ഖനനത്തില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ക്ക് ക്ഷേത്ര സ്വഭാവമുണ്ട് 7- രാമവിഗ്രഹം കൊണ്ടുവച്ചതും മസ്ജിത് തകര്‍ത്തതും നിയമവിരുദ്ധം 8-രാമജന്മ ഭൂമിക്ക് നിയമപരമായ വ്യക്തിത്വമില്ല 9-തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി തെറ്റ് 10- […]

Trending

അസമിലെ അന്തിമ പൗരത്വ രജിസ്റ്റർ പട്ടിക: പുറത്തായവരിൽ ഭൂരിഭാഗവും ബംഗാളി ഹിന്ദുക്കൾ

  • 3rd September 2019
  • 0 Comments

അസമിലെ അന്തിമ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ച വാർത്ത കുറച്ചു ദിവസം മുൻപ് വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നതാണ്. അസമിൽ എല്ലാ കടന്നുകയറ്റക്കാരെയും പുറത്താക്കുമെന്ന് ആണയിട്ട ബിജെപി, ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എൻആർസി) അന്തിമ പട്ടിക പുറത്ത് വന്നപ്പോൾ ഞെട്ടി എന്ന് വേണം പറയാൻ. പുറത്തായവരിൽ ബഹുഭൂരിഭാഗവും ബംഗാളി ഹിന്ദുക്കളായത് കൊണ്ട് നിലപാടിൽ മാറ്റം വരുത്താൻ ഒരുങ്ങി ബിജെപി. പുറത്തായ 19 ലക്ഷത്തോളം പേർക്കായി സുപ്രീം കോടതിയെ സമീപിക്കാനും നിയമസഭയിൽ നിയമനിർമ്മാണം നടത്താനുമാണ് ബിജെപിയും അസം സർക്കാരും ഇപ്പോൾ ആലോചിക്കുന്നത്. […]

error: Protected Content !!