ഭരണഘടനയിൽ ഒരിടത്തുപോലും ഹിന്ദിയാണ് ദേശീയഭാഷയെന്ന് പരാമർശമില്ല;കൂടുതല്‍ സംസാരിക്കുന്ന ഭാഷയായിരിക്കാം, ദേശീയ ഭാഷയല്ലെന്ന് സോനു നിഗം
രാജ്യത്ത് ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന ഭാഷ ഹിന്ദിയാണെങ്കിലും, ഇതര ഭാഷകള്‍ സംസാരിക്കുന്നവരുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് സോനു നിഗം.ബോളിവുഡ് നടൻ അജയ് ദേവ്ഗണും കന്നഡ നടൻ സുദീപ് സഞ്ജീവും തമ്മില്‍ ട്വിറ്ററില്‍ നടന്ന വാഗ്വാദത്തിന് പിന്നാലെയാണ് സോനു നിഗത്തിന്‍റെ പ്രതികരണം.ഭരണഘടനയിൽ ഒരിടത്തുപോലും ഹിന്ദിയാണ് ദേശീയഭാഷയെന്ന് പരാമർശമില്ല. തമിഴാണ് ഏറ്റവും പഴക്കമുള്ള ഭാഷ. പക്ഷേ ഇക്കാര്യത്തിൽ തമിഴും സംസ്കൃതവും തമ്മിൽ തർക്കമുണ്ട്. മറ്റുരാജ്യങ്ങളുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ട നിരവധി പ്രശ്നങ്ങൾ ഇന്ത്യയിലുണ്ട്. അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു പുതിയ പ്രശ്‌നം […]
