കോഴിക്കോട്ടെ പോലീസുകാര്‍ ഇനി ഹിന്ദി പഠിക്കും
കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികളുമായി ആശയവിനിമയം നടത്താന്‍ പോലീസുകാര്‍ക്ക് പലപ്പോഴും ദ്വിഭാഷിയെ ഏര്‍പ്പെടുത്തേണ്ടി വരാറുമുണ്ടായിരുന്നു. ഇതിന് പരിഹാരം കാണുവാനായി കോഴിക്കോട് റൂറല്‍ ജനമൈത്രി പൊലീസുകാര്‍ ഇനി ഹിന്ദി പഠിക്കും. കോഴിക്കോട് റൂറലിലെ 21 പോലീസ് സ്റ്റേഷനുകളിലേക്ക് സ്ഥിരം ബീറ്റ് ഡ്യൂട്ടിക്കായി നിയോഗിച്ച 42 പോലീസുകാര്‍ക്കാണ് റൂറല്‍ എസ്.പി. ഓഫീസില്‍ സ്പോക്കണ്‍ ഹിന്ദി ക്ലാസ് തുടങ്ങിയത്. ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായി ഓരോ സ്റ്റേഷനിലും രണ്ട് സ്ഥിരം ബീറ്റ് ഓഫീസര്‍മാര്‍ വീതമാണുള്ളത്. ഇവര്‍ ആഴ്ചയില്‍ അഞ്ചുദിവസം സ്റ്റേഷന്‍ പരിധിയിലെ വീടുകള്‍ […]