ആരാണ് ജിഗ്നേഷ് മേവാനി ?തനിക്ക് അയാളെ അറിയില്ല, അറസ്റ്റിനെക്കുറിച്ച് വിചിത്ര പ്രതികരണവുമായി അസം മുഖ്യമന്ത്രി
ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി ആരാണെന്ന് തനിക്ക് അറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആരാണ് ജിഗ്നേഷ് മേവാനി, തനിക്ക് അയാളെ അറിയില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രിക്കെതിരായ ട്വീറ്റിന്റെ പേരിൽ അസം പൊലീസാണ് കഴിഞ്ഞ ദിവസം ജിഗ്നേഷ് മേവാനിയെ ഗുജറാത്തിലെ പാലൻപൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. കൊക്രജാറിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇദ്ദേഹത്ത മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡയില്‍ വിട്ടു. 14 ദിവസത്തെ കസ്റ്റഡിയായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. തിങ്കളാഴ്ച മേവാനി […]