രണ്ടാഴ്ച്ചക്കിടെ നാലായിരത്തിലധികം കേസുകൾ;ശൈശവ വിവാഹ കേസുകളിൽ അസമിൽ ഇതുവരെ അറസ്റ്റിലായത് 1800 പേർ
അസമിൽ ശൈശവ വിവാഹ കേസുകളിൽ 1800 പേർ അറസ്റ്റിലായതായി മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ.ശൈശവ വിവാഹത്തിനെതിരെ ശക്തമായ നടപടിയെടുക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം.നാലായിരത്തിലധികം ശൈശവ വിവാഹ കേസുകളാണ് രണ്ടാഴ്ച്ചക്കിടെ അസമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിൽ അന്വേഷണം തുടരുകയാണ്.‘ശൈശവവിവാഹ നിരോധന നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ നിലവിൽ സംസ്ഥാന വ്യാപകമായി അറസ്റ്റുകൾ നടക്കുന്നുണ്ട്. 1,800 പേരാണ് ഇതുവരെ അറസ്റ്റിലായത്. സ്ത്രീകൾക്കെതിരെ നടക്കുന്ന മാപ്പർഹിക്കാത്ത കുറ്റകൃത്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ അസം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്’. ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു. 14 വയസ്സിൽ താഴെ […]
