National News

ഹിമാചൽ പ്രദേശിൽ കിന്നൗർ ജില്ലയിൽ മണ്ണിടിച്ചിൽ; വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേർ കുടുങ്ങി

  • 11th August 2021
  • 0 Comments

ഹിമാചല്‍ പ്രദേശില്‍ കിന്നൗർ ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഒരു ബസും കാറുകളും മണ്ണിനടിയില്‍ കുടുങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം താക്കൂർ അറിയിച്ചു. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12.45ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. കിന്നൗറിലെ റെക്കോങ്-ഷിംല ദേശീയപാതയ്ക്ക് സമീപമാണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസമായി ഹിമാചലില്‍ കനത്ത മഴയാണ് . മഴയെ തുടര്‍ന്ന് ഹിമാചലിന്‍റെ പല പ്രദേശങ്ങളിലും നാശനഷ്ടങ്ങളുണ്ടായി.

National News

ഹിമാചല്‍പ്രദേശില്‍ കനത്ത മഴ; 3 മരണം; പത്ത് പേരെ കാണാതായി

  • 13th July 2021
  • 0 Comments

ഹിമാചല്‍പ്രദേശില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലുമായി മൂന്ന് പേര്‍ മരിച്ചു. പത്ത് പേരെ കാണാതായി. പലയിടങ്ങളിലായി ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. മേഘവിസ്‌ഫോടനത്തിലാണ് മൂന്ന് പേര്‍ മരിച്ചത്. ഹിമാചല്‍പ്രദേശിലെ മൂന്ന് ജില്ലകളിലാണ് കനത്ത നാശനഷ്ടമുണ്ടായത്. കാങ്കറ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ധരംശാലയില്‍ നൂറിലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രളയത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോകുകയും മണ്ണിനടിയിലാകുകയും ചെയ്തു. എന്‍ഡിആര്‍എഫിന്റെ വിവിധ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. വരുന്ന […]

error: Protected Content !!