National

സുഖ്‌വീന്ദർ സിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി, അംഗീകരിച്ച് ഹൈക്കമാൻഡ്

  • 10th December 2022
  • 0 Comments

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വീന്ദർ സിങ് സുഖുവിന്റെ പേര് അംഗീകരിച്ച് ഹൈക്കമാൻഡ്. നിയമസഭാ കക്ഷി യോഗത്തിനായി കോൺഗ്രസ് എംഎൽഎമാർ നിയമസഭയിലെത്തി. നിയമസഭാ കക്ഷി യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാനം ഉണ്ടാകും. ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ സുഖ്‌വീന്ദറിനുണ്ടെന്ന് ഇന്നലെ വ്യക്തമായിരുന്നു. ഇതുകൂടാതെ വിജയിച്ച ബി.ജെ.പി വിമതരുടെ പിന്തുണയും കോൺഗ്രസിനുണ്ട്. ഇതോടെ കോൺഗ്രസിന്റെ അംഗസംഖ്യ 40ൽ നിന്നും 43 ആയി ഉയർന്നു. മുഴുവൻ എം.എൽ.എമരാുടെയും പിന്തുണയുണ്ടായത് കൊണ്ട് തന്നെ സുഖ്‌വീന്ദറിനെ മുഖ്യമന്ത്രിയാക്കേണ്ട സാഹചര്യം ഉടലെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തെരഞ്ഞെടുക്കുമെന്നാണ് നേരത്തെ […]

National

ഹിമാചലിൽ സ്വതന്ത്ര എംഎൽഎമാരെ കൂടെ നിർത്തി കോൺ​ഗ്രസ്; ബിജെപി എംഎൽഎമാർ കോൺഗ്രസിലേക്ക് വരാൻ സാധ്യത

  • 10th December 2022
  • 0 Comments

ദില്ലി: ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രിയാരെന്ന തീരുമാനം വൈകുന്നു. സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭ സിംഗും മുൻ അദ്ധ്യക്ഷൻ സുഖ്വിന്ദർ സുഖുവും നിലപാടിൽ ഉറച്ചു നില്ക്കുന്നതാണ് തർക്കം തുടരാൻ കാരണം. എംഎൽഎമാരുമായി സംസാരിച്ച നിരീക്ഷകർ റിപ്പോർട്ട് ഇന്ന് കൈമാറും. രജ്പുത്ത് വിഭാഗത്തിൽനിന്നുള്ള സുഖുവിന് നറുക്കു വീഴാനാണ് സാധ്യത. അതേസമയം സ്വതന്ത്ര എംഎൽഎമാരെ മറുകണ്ടം ചാടിച്ച് ഹിമാചലിൽ കോൺ​ഗ്രസ് സർക്കാരിൻ്റെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ബിജെപി ക്യാംപിൽ നിന്നും ചിലരെ ചാടിക്കാനും നീക്കം തുടരുകയാണ്. അതേസമയം പാർട്ടി നേതൃത്വത്തിൻ്റെ ഏതു നിർദേശവും […]

National

‘എല്ലാ കോൺഗ്രസ് നേതാക്കളും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ട്’; ഹിമാചൽ കോൺഗ്രസ് അധ്യക്ഷ

  • 12th November 2022
  • 0 Comments

ഹിമാചൽ പ്രദേശിലെ എല്ലാ കോൺഗ്രസ് നേതാക്കളും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടെന്ന് സംസ്ഥാന ഘടകം പ്രസിഡന്റ് പ്രതിഭാ സിംഗ്. എന്നാൽ മുഖ്യമന്ത്രിയാകാൻ തനിക്ക് ആഗ്രഹമില്ലെന്നും അവർ വ്യക്തമാക്കി. മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡും എംഎൽഎമാരും തീരുമാനിക്കുമെന്നും സിംഗ് പറഞ്ഞു. ഭർത്താവും മുൻ മുഖ്യമന്ത്രിയുമായ വീർഭദ്ര സിംഗിന്റെ മരണത്തെ തുടർന്നാണ് സംസ്ഥാന ഘടകത്തെ നയിക്കാൻ എം.എസ് സിംഗ് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം ഹിമാചൽ പ്രദേശിലെ 68 നിയമസഭാ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ എട്ടുമുതൽ അഞ്ചു വരെയാണ്‌ പോളിങ്. 55.75 ലക്ഷം വോട്ടർമാരാണ്‌ […]

National News

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം;ഹിമാചലില്‍ 26 കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍

  • 8th November 2022
  • 0 Comments

ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 26 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിൽ ചേർന്നു.പിസിസി മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ ഖണ്ട് ഉൾപ്പെടെയുള്ള നേതാക്കളാണ് ബിജെപിയിൽ േചർന്നത്. ഈ മാസം 12-നാണ് ഹിമാചലില്‍ വോട്ടെടുപ്പ്.മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.കോൺഗ്രസ് വിട്ടെത്തിയ നേതാക്കളേയും പ്രവർത്തകരെയും മുഖ്യമന്ത്രി ജയറാം ഠാക്കൂർ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. ബിജെപിയുടെ ചരിത്ര വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.ഇനി […]

National

ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ്: 62 സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടു

  • 19th October 2022
  • 0 Comments

ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 62 സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടു. മുഖ്യമന്ത്രി ജയ് റാം താക്കൂർ സിറാജിലും അനിൽ ശർമ മാണ്ഡിയിലും മത്സരിക്കും. സത്പാൽ സിംഗ് സത്തി ഉനയിൽ നിന്ന് മത്സരിക്കും. നവംബർ 12നാണ് ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ദേശീയ അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദയുടെ അധ്യക്ഷതയിൽ ബിജെപി പാർലമെന്ററി ബോർഡിന്റെ മാരത്തൺ യോഗം ചൊവ്വാഴ്ച ഡൽഹിയിൽ നടന്നിരുന്നു. 62 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ബുധനാഴ്ച രാവിലെയാണ് ബിജെപി […]

error: Protected Content !!