ഭൗമപ്രതിഭാസങ്ങള്‍: ജില്ലയിലെ 67 ഇടങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും
കോഴിക്കോട് : മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ് തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇത്തരം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്കാന് ജില്ലയില്‍ അഞ്ച് ടീമുകളെ നിയോഗിച്ചു. കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി(കെ.എസ്.ഡി.എം.എ) യുടെ നിര്‍ദേശപ്രകാരമാണ് ടീം രൂപീകരിച്ചത്. ജിയോളജിസ്റ്റ്, സോയില്‍ കണ്‍സര്‍വേറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദഗ്ധര്‍ ഉള്‍പ്പെട്ടതാണ് ടീം. ഭൗമപഠനത്തിനുള്ള അംഗീകൃത ഏജന്‍സി ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണെങ്കിലും, പഠനം നടത്തേണ്ട സ്ഥലങ്ങള്‍ വളരെയധികമായതിനാലും ക്യാമ്പുകളിലും മറ്റ് താല്‍ക്കാലിക താമസസ്ഥലങ്ങളിലും ഉള്ളവരെ എത്രയും […]