യുവ നടിമാർക്കെതിരെ ലൈംഗികാതിക്രമം;ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്,അപലപിച്ച് വനിത കമ്മീഷൻ
കഴിഞ്ഞ ദിവസം ഹൈലൈറ്റ് മാളില്‍ നടികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇടപെട്ട് സംസ്ഥാന വനിതാ കമ്മീഷൻ. വിഷയത്തിൽ പൊലീസ് അടിയന്തരമായി ഇടപെട്ട് അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരായി നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ.സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിക്കിടയിൽ നടികൾ അക്രമിക്കപ്പെട്ടുവെന്ന വാർത്ത ആശങ്ക ഉണ്ടാക്കുന്നതാണെന്നും അപലപനീയമാണെന്നും കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി പ്രസ്താവനയിൽ പറഞ്ഞു.യുവനടിമാരെ അതിക്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഫറോക്ക് എസിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം തുടങ്ങിയെന്നും ഡിസിപി വ്യക്തമാക്കി,അക്രമത്തിന് […]