നൃത്തം തുടരൂ; ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഹിലരി ക്ലിന്റന്
ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന് പിന്തുണയുമായി യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റന്. സ്വകാര്യ പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്ന ഫിന്‍ലാന്റ് പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍ അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. പിന്നാലെ വലിയ വിമര്‍ശനങ്ങളും സന്ന ഏറ്റുവാങ്ങേണ്ടി വന്നു. ‘സന്ന മരിന്, നൃത്തം തുടരു’. കുറിപ്പോടെയാണ് ഹിലരി നൃത്തം ചെയ്യുന്ന ഫോട്ടോ പങ്കുവച്ചത്. ഹിലരി ക്ലിന്റന്റെ വിഡിയോക്കു താഴെ ഉടന്‍ തന്നെ സന്നയുടെ മറുപടിയും എത്തി. ‘ഞാന്‍ ഒരു മനുഷ്യനാണ്. ചിലപ്പോഴൊക്കെ ഞാന്‍ സന്തോഷിക്കാറുണ്ട്. എനിക്കു മുകളിലെ കാര്‍മേഘങ്ങള്‍ […]
