ഹിജാബ് കേസ് വിശാല ബെഞ്ചിന്;നടപടി സ്വാഗതം ചെയ്ത് മുസ്ലിം ലീഗും സമസ്തയും,ഹിജാബ് നിരോധിത വസ്ത്രമൊന്നുമല്ലെന്ന് കുഞ്ഞാലികുട്ടി
ഹിജാബ് കേസ് വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി നടപടി സ്വാഗതം ചെയ്ത് മുസ്ലിം ലീഗും സമസ്തയും. കേസ് വിശാലബെഞ്ചിനു വിട്ടതിലൂടെ സുപ്രിംകോടതി അവധാനതയോടെ ഈ വിഷയം കാണുന്നു. ഹിജാബ് നിരോധിത വസ്ത്രമൊന്നുമല്ല. മതപരമായ വിശ്വാസത്തിനപ്പുറം ഇത് മൗലികാവകാശത്തിന്‍റെ പ്രശ്നമാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.വിശാല ബെഞ്ചിൽ പ്രതീക്ഷയുണ്ടെന്ന് സമസ്ത പ്രതികരിച്ചു. കർണാടക ഹൈക്കോടതി വിധി റദ്ദാക്കിയ ജസ്റ്റിസ് സുധാൻശു ധൂലിയയുടെ നിലപാട് സ്വാഗതാർഹമാണെന്ന് എസ്‍വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. ജുഡീഷ്യറി പൂർണമായും സംഘപരിവാറിന് […]