International

ഹിജാബ് ധരിക്കാൻ വിസമ്മതിച്ച യുഎസ് മാധ്യമപ്രവർത്തകയുമായുള്ള അഭിമുഖം റദ്ദാക്കി ഇറാൻ പ്രസിഡന്റ്‌

  • 23rd September 2022
  • 0 Comments

ന്യൂയോർക്ക്: ഹിജാബ് ധരിക്കാൻ വിസമ്മതിച്ച യുഎസ് മാധ്യമ പ്രവർത്തകയുമായുള്ള അഭിമുഖം നിരസിച്ച് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. സിഎൻഎൻ ചീഫ് ഇന്റർനാഷണൽ അവതാരക ക്രിസ്റ്റൻ അമൻപൂരുമായുള്ള അഭിമുഖമാണ് നിരസിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി വൻ പ്രതിഷേധങ്ങളാണ് ഇറാനിൽ നടക്കുന്നത്. ഹിജാബ് നിയമം ലംഘിച്ചതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന സ്ത്രീ മരിച്ചതിന്റെ പ്രതിഷേധങ്ങൾ തുടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അഭിമുഖം നടത്താനെത്തിയത്. പ്രസിഡന്റ് ഭാഗത്തു നിന്നുമള്ള ഒരു സഹായി തന്റെ മുടി മറിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ താനിപ്പോൾ […]

National News

ഹിജാബ് നിരോധന ഹര്‍ജികളില്‍ കര്‍ണാടക സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

  • 29th August 2022
  • 0 Comments

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈകോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജികളില്‍ സെപ്റ്റംബര്‍ അഞ്ചിന് വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ഹര്‍ജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ഥികള്‍ ആറ് മാസം മുമ്പേ കോടതിയെ സമീപിച്ചിരുന്നെങ്കിലും സുപ്രീം കോടതി ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കാന്‍ തയ്യാറായിരുന്നില്ല. ഹര്‍ജികളില്‍ […]

National News

ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിച്ചതിനെ തുടർന്ന് കർണാടകയിൽ ഏഴ് അധ്യാപകര്‍ക്ക് സസ്‌പെൻഷൻ

  • 30th March 2022
  • 0 Comments

കര്‍ണാടകയില്‍ മുസ്ലിം വിദ്യാര്‍ഥിനികളെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിച്ചതിന് ഏഴ് അധ്യാപകർക്ക് സസ്‌പെന്‍ഷൻ. കർണാടകയിലെ ഗദഗ് ജില്ലയിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് സിഎസ് പാട്ടീല്‍ ബോയ്‌സ് ഹൈസ്‌കൂള്‍, സിഎസ് പാട്ടീല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നീ കേന്ദ്രങ്ങളിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകര്‍ക്കാണ് സസ്‌പെന്‍ഷന്‍. രണ്ട് കേന്ദ്രങ്ങളിലുമായി പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള സൂപ്രണ്ടുമാരുള്‍പ്പടെ ഏഴ് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ഥിനികള്‍ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കഴിഞ്ഞ മാര്‍ച്ച് 15ന് ഹൈക്കോടതി തള്ളിയിരുന്നു. ഹിജാബ് മുസ്ലിം […]

Kerala News

കർണാടക ഹിജാബ് നിരോധം; അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രിംകോടതിയെ സമീപിച്ചു ,ഹിജാബ് അനിവാര്യമായ മതാചാരം;

  • 28th March 2022
  • 0 Comments

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡും.കർണ്ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.ഹിജാബ് അനിവാര്യമായ മത ആചാരം തന്നെയാണ്. കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കണമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.വിധിക്കെതിരെ കഴിഞ്ഞ ദവസം, സമസ്തയും സുപ്രീം കോടതിയില്‍ ഹർജി നൽകിയിരുന്നു. ഖുറാനെ വ്യാഖ്യാനിച്ചതിൽ കർണ്ണാടക ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്ന് ചുണ്ടിക്കാട്ടിയാണ് ഹർജി. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ അഡ്വ.പി […]

Kerala News

ഹിജാബ് വിവാദം മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയാൻ:ഡോ.ഹുസൈൻ മടവൂർ

  • 17th March 2022
  • 0 Comments

ഇന്ത്യയിൽ ഹിജാബ് വിവാദമുയർത്തുന്നവർ ലക്ഷ്യമാക്കുന്നത് മുസ്ലിം വിദ്യാർത്ഥിനികളുടെ വിദ്യാഭ്യാസം തടയലാണെന്ന് ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.തുർക്കിയിലേക്കുള്ള യാത്രാമദ്ധ്യേ കുവൈറ്റ് വിമാനത്താവളത്തിൽ മാധ്യമ സുഹൃത്തുക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസ പരമായി പിന്നോക്കമായിരുന്ന ഇന്ത്യയിലെ മുസ്ലിം പെൺകുട്ടികൾ പ്രൊഫഷനൽ കോളെജുകളിലും യൂണിവേഴ്സിറ്റികളിലും വിദേശ ഗവേഷണ സ്ഥാപനങ്ങളിലും നല്ല നിലയിൽ പഠിച്ച് കൊണ്ടിരിക്കുകയാണ്. സിവിൽ സർവ്വീസ് മേഖലകളിലും അവർ മുന്നിലാണ്. ശിരോവസ്ത്രം ധരിച്ച് കൊണ്ട് തന്നെയാണവർ ഈ നേട്ടങ്ങളെല്ലാം കൈ വരിച്ചിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇസ്ലാമിക വസ്ത്രധാരണ രീതി നിരോധിച്ചാൽ മുസ്ലിം പെൺകുട്ടികൾ പഠനം […]

National News

ഹോളി അവധിക്ക് ശേഷം പരിഗണിക്കാം ,ഹിജാബ് ഹര്‍ജിയിൽ അടിയന്തര വാദം കേള്‍ക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി

  • 16th March 2022
  • 0 Comments

ഹിജാബ് ഹര്‍ജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി.വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തെ അവധി കഴിഞ്ഞ് മാർച്ച് 21 നാണ് കോടതി വീണ്ടും ചേരുന്നത്.നിലവില്‍ പരീക്ഷകള്‍ നടക്കുന്നതിനാല്‍ ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സഞ്ജയ് ഹെഡ്ഡെ ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം കണക്കിലെടുക്കാമെന്നും എന്നാല്‍ ലിസ്റ്റ് ചെയ്യുന്ന തീയതി ഇപ്പോള്‍ പറയാനാകില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ വ്യക്തമാക്കി.വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി […]

National News

ഹിജാബ് ധരിച്ചെത്തിയവരെ വോട്ട് ചെയ്യാന്‍ സമ്മതിക്കാത്ത സംഭവം; ബിജെപിയുടെ ഇത്തരം കോമാളിത്തം തമിഴ്‌നാട് സര്‍ക്കാരോ ജനങ്ങളോ അംഗീകരിക്കില്ല

  • 19th February 2022
  • 0 Comments

തമിഴ്‌നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം യുവതിയെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല എന്ന ബി.ജെ.പി പേളിംഗ് ഏജന്റിന്റെ നിലപാടിനെ എതിർത്ത് രൂക്ഷ വിമര്‍ശനവുമായി ഡി എം കെ.ബിജെപിയുടെ ഇത്തരം കോമാളിത്തം തമിഴ്‌നാട് സര്‍ക്കാരോ ജനങ്ങളോ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും ഡിഎംകെ എം.എല്‍.എയുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു . ആരെയാണ് തള്ളേണ്ടതെന്നും ആരെയാണ് കൊള്ളേണ്ടതെന്നും തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് നന്നായറിയാം. ബിജെപിയുടെ ഇത്തരം ശ്രമങ്ങളൊന്നും തമിഴ്‌നാട്ടില്‍ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. #TamilNadu Urban Local Body […]

National News

വീടുകളിൽ സുരക്ഷിതരല്ലെങ്കിൽ അവിടെ ഹിജാബ് ധരിക്കട്ടെ, കോളേജുകളിലും സ്കൂളുകളിലും അത് വേണ്ട’;പരാമര്‍ശവുമായി ബിജെപി എംപി പ്രജ്ഞാ സിങ്

  • 17th February 2022
  • 0 Comments

കർണാടകയിലെ ഹിജാബ് വിവാദം ചർച്ചയാകുന്നതിനിടെ പ്രസ്താവനയുമായി ബിജെപി നേതാവും എംപിയുമായ പ്രഗ്യാ സിങ് താക്കൂര്‍. ആരെങ്കിലും അവരുടെ വീടുകളിൽ സുരക്ഷിതരല്ലെങ്കിൽ അവിടെ ഹിജാബ് ധരിക്കട്ടെ, കോളേജുകളിലും സ്കൂളുകളിലും അത് വേണ്ട’ അവർ പറഞ്ഞു.മദ്രസകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപാനങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രഗ്യാ സിങ് താക്കൂര്‍ പറഞ്ഞു. ഭോപ്പാൽ എംപി പറഞ്ഞുബര്‍ഖേദ പഠാനി പ്രദേശത്തെ ക്ഷേത്രത്തില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് താക്കൂര്‍ അഭിപ്രായം വ്യക്തമാക്കിയത്. “നിങ്ങള്‍ക്ക് മദ്രസകളുണ്ട്. അവിടെ നിങ്ങള്‍ ഹിജാബ് ധരിക്കുകയോ ഖിജാബ് പ്രയോഗിക്കുകയോ […]

National News

ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും;ഹിജാബ് വിവാദം കത്തിപ്പടരുന്നതിനിടെ ഒവൈസിയുടെ പ്രസ്താവന

  • 13th February 2022
  • 0 Comments

ഹിജാബ് ധരിച്ച സ്ത്രീ ഇന്ത്യ ഒരിക്കൽ ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തെത്തുമെന്ന് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ ഹിജാബ് വിവാദം കത്തിപ്പടരുന്നതിനിടെയാണ് ഒവൈസിയുടെ പ്രസ്താവന. ഹിജാബ് ധരിച്ച സ്ത്രീകള്‍ കോളേജിൽ പോകുമെന്നും ഉന്നത സ്ഥാനങ്ങളിലെത്തുമെന്നും ഒവൈസി വ്യക്തമാക്കി. ഞായറാഴ്ച ട്വിറ്ററിലൂടെ പുറത്തു വിട്ട ഒരു വീഡിയോയിലാണ് ഒവൈസിയുടെ പരാമര്‍ശങ്ങള്‍.ഹിജാബ് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കുന്ന വീഡിയോയാണ് ലോക്സഭാംഗം കൂടിയായ ഒവൈസി പങ്കുവെച്ചത്. ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ കോളേജില്‍ പോകും. ജില്ലാകളക്ടറും മജിസ്‌ട്രേറ്റും ഡോക്ടറും […]

National News

ഹിജാബ് വിഷയം;പ്രതികരിച്ച് യുണൈറ്റഡ് സൂപ്പർതാരം പോള്‍ പോഗ്ബ

  • 11th February 2022
  • 0 Comments

അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായി കര്‍ണാടകയിലെ ഹിജാബ് വിലക്ക്. കര്‍ണാടകയില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ച് കൊണ്ട് ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചു.ഇന്ത്യയിൽ ഹിജാബ് ധരിച്ച് കോളേജിൽ പോകുന്ന മുസ്ലീം വിദ്യാര്‍ഥിനികളെ ഹിന്ദുത്വ ആൾക്കൂട്ടങ്ങൾ ഉപദ്രവിക്കുന്നത് തുടരുകയാണ് എന്ന് തലക്കെട്ടോടെയാണ് 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള റീൽ പോള്‍ പോഗ്‌ബ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹിജാബിന്റെ പേരില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്നതിനെതിരെ നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായ് രംഗത്തെത്തിയിരുന്നു Video from […]

error: Protected Content !!