‘ഹിഗ്വിറ്റ’സെൻസറിങ് പൂർത്തിയായി, ചിത്രത്തിന്റെ പേരിന് മാറ്റമില്ല, റിലീസ് ജനുവരിയിൽ
സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്ന മലയാള ചിത്രം ‘ഹിഗ്വിറ്റ’ സെൻസറിങ് പൂർത്തിയായി. ഫിലിം ചേംബറിന്റെ അനുമതി പത്രമില്ലാതെയാണ് സെൻസറിങ് പൂർത്തിയായത്. ചിത്രം 2023 ജനുവരി മാസത്തിൽ റിലീസ് ചെയ്യും. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ലഭിച്ചു. ഹേമന്ത് ജി. നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തലക്കെട്ട് എഴുത്തുകാരനായ എൻ.എസ്. മാധവൻ രചിച്ച ചെറുകഥയുടെ പേര് കൂടിയാണ്. ഇതിനെതിരെ രചയിതാവ് രംഗത്തെത്തിയിരുന്നു. ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് […]

