സ്വിമ്മിങ് പൂളിൽ മാല നഷ്ടപ്പെട്ടു;മുങ്ങിയെടുത്ത് നൽകി റിൻസിൻ മാതൃകയായി
നീന്തൽ കുളത്തിൽ കളഞ്ഞുപോയ മാല തിരിച്ചെടുത്തു നൽകി റിൻസിൻ മാതൃകയായി . മുട്ടാഞ്ചേരി,ഹൈടെക് സ്പോർട്സ് സെൻറർ ലെ നീന്തൽ കുളത്തിൽ കളഞ്ഞുപോയ രണ്ടര പവന്റെ സ്വർണ്ണമാലയാണ് റിൻസിൻ കുളത്തിൽ നിന്നും മുങ്ങിയെടുത്ത് തിരിച്ചു നൽകിയത്. ഹൈടെക് സ്പോർട്സ് സെന്റർ ഉടമ യായ എ.ആർ.റസാഖിൻറെ മകൻ ആണ് റിൻസിൻ.മാല തിരിച്ചു നൽകിയ റിൻസിനെ നാട്ടുകാരും സുഹൃത്തുക്കളും അഭിനന്ദിച്ചു.