സാഹോദര്യത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച് ടോക്യോ ഒളിമ്പിക്‌സിന്റെ അത്‌ലറ്റിക്‌സ് വേദി
എല്ലാവരും കൊതിക്കുന്ന സ്വർണ്ണ മെഡൽ പങ്ക് വെക്കപ്പെടുന്നതിന്റെ സന്തോഷത്തിന് സാക്ഷ്യം വഹിച്ച് ടോക്യോ ഒളിമ്പിക്‌സിന്റെ അത്‌ലറ്റിക്‌സ് വേദി. പുരുഷന്മാരുടെ ഹൈജമ്പ് മത്സരത്തിലാണ് സാഹോദര്യത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചത് . 2012-ലെ വെങ്കല മെഡല്‍ ജേതാവായ ഖത്തറിന്റെ മുതാസ് ബാര്‍ഷിമും ഇറ്റാലിയന്‍ താരം ഗ്യാന്‍മാര്‍ക്കോ താംബേരിയുമാണ് സ്വര്‍ണ മെഡലിനായി മത്സരിക്കുന്നത് ഇരുവരും 2.37 മീറ്റര്‍ ചാടി ഇഞ്ചോടിഞ്ച് പൊരുതി നില്‍ക്കുന്നു. ഒഫീഷ്യല്‍സ് അടുത്ത ലക്ഷ്യമായി ക്രോസ്ബാര്‍ 2.39 മീറ്ററിലേക്ക് ഉയര്‍ത്തി. ഇരുതാരങ്ങള്‍ക്കു മൂന്നു ശ്രമങ്ങള്‍ വീതം. മൂന്നു […]