Kerala News

എല്ലാവരേയും ഒപ്പം നി‍ർത്തി പുനസംഘടനയുമായി മുന്നോട്ട് പോകാം;കെപിസിസിയ്ക്ക് ഹൈക്കമാൻഡ് പച്ചക്കൊടി

  • 18th November 2021
  • 0 Comments

കെപിസിസി പുനഃസംഘടനയുമായി കെപിസിസിക്ക് മുന്നോട്ട് പോകാമെന്ന് ഹൈക്കമാൻഡ് , എന്നാല്‍ എല്ലാവരേയും വിശ്വാസത്തിലെടുക്കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് ഹൈക്കമാന്‍ഡ് തീരുമാനം കെപിസിസിയെ അറിയിച്ചത്.അംഗത്വവിതരണം പൂർത്തിയാക്കും വരെ പുനസംഘടന നടത്തുന്നതിൽ തടസ്സമില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. 2022 മാർച്ച് 31-നാണ് കോൺ​ഗ്രസിൻ്റെ അം​ഗത്വവിതരണം പൂ‍ർത്തിയാവുക. രാഷ്ട്രീയകാര്യ സമിതി തുടരും. പാര്‍ട്ടിയുടെ ഉപദേശക സമിതി എന്ന റോളിലാകും രാഷ്ട്രീയ കാര്യസമിതി പ്രവര്‍ത്തിക്കുക. കൊവിഡ്-19 കാരണം പല സംസ്ഥാനങ്ങളിലും പുനഃസംഘടന നടന്നിട്ടില്ലെന്നും താരിഖ് അന്‍വര്‍ കൂട്ടിചേര്‍ത്തു.

Kerala News

അവസാനഘട്ട മാറ്റങ്ങളോടെ ഡി.സി.സി. അധ്യക്ഷപ്പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു; പ്രഖ്യാപനം ഇന്നുണ്ടായേക്കും

  • 27th August 2021
  • 0 Comments

ഡി.സി.സി. അധ്യക്ഷന്മാരുടെ അന്തിമപ്പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു. കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ വ്യാഴാഴ്ച രാത്രിയോടെ പട്ടികയിലെ സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കിയാണ് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്. കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വെള്ളിയാഴ്ച പട്ടികയുമായി പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെ കാണുമെന്നാണ് സൂചന. വെള്ളിയാഴ്ച തന്നെ പ്രഖ്യാപനവും ഉണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം. നേരത്തേ സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മറ്റ് വര്‍ക്കിങ് പ്രസിഡന്റുമാരും ചേര്‍ന്ന് തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലുള്ള ചില പേരുകള്‍ അവസാനഘട്ട ചര്‍ച്ചകളില്‍ ഒഴിവാക്കപ്പെട്ടു. സാമുദായിക പ്രാതിനിധ്യം […]

Kerala News

പൂർണ്ണമായും കേരളം വിടില്ല; ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കും ; രമേശ് ചെന്നിത്തല

  • 18th June 2021
  • 0 Comments

ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയെ അറിയിച്ചു. എന്നാൽ പൂർണ്ണമായും കേരളം വിടാനാവില്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. പ്രതിപക്ഷ നേതൃസ്ഥാനം തീരുമാനിച്ച രീതി ശരിയായില്ലെന്നും ചെന്നിത്തല രാഹുലിനെ അറിയിച്ചു. തന്നെ അപമാനിക്കുന്ന രീതി ഉണ്ടായെന്നാണ് ചെന്നിത്തലയുടെ പരാതി. മാറി നിൽക്കാൻ താൻ തയ്യാറായിരുന്നുവെന്നും തോൽവിക്ക് താൻ മാത്രമല്ല ഉത്തരവാദിയെന്നും ചെന്നിത്തല വ്യക്തമാക്കി. കൊവിഡിനു ശേഷമുള്ള സാഹചര്യം തോൽവിക്കു കാരണമായെന്നാണ് വിശദീകരണം. സംഘടന വീഴ്ചകൾക്ക് താൻ കാരണക്കാരനല്ലെന്ന് നിലപാടെടുത്ത ചെന്നിത്തല ഉമ്മൻചാണ്ടിയോടും നീതി കാട്ടിയില്ലെന്ന് പരാതിപ്പെട്ടു.

Kerala News

കെപിസിസി നേതൃമാറ്റം ഹൈക്കമാന്‍ഡ് തീരുമാനിക്കും; വി ഡി സതീശൻ

കെപിസിസി നേതൃമാറ്റം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ചാകും തീരുമാനങ്ങള്‍. മുതിര്‍ന്നവരെയും രണ്ടാം തലമുറക്കാരെയും ഒന്നിച്ചുകൊണ്ടുപോകും. ക്രിയാത്മക പ്രതിപക്ഷമാകും. ഭരണപക്ഷത്തിന് ഉപാധികളില്ലാത്ത പിന്തുണ നല്ല കാര്യങ്ങളില്‍ ഉണ്ടാകും. ജനം ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് തമ്മിലടിച്ചാല്‍ ജനം പുച്ഛിക്കുമെന്നും വി ഡി സതീശന്‍. അതേസമയം മുതിര്‍ന്ന നേതാക്കളെ അദ്ദേഹം പിന്തുണ തേടി സന്ദര്‍ശിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെയും കണ്ടു. കെപിസിസി പ്രസിഡന്റിനെ […]

error: Protected Content !!