Kerala News

അതിജീവിതയുടെ ഹർജി ഇന്ന് പരി​ഗണിക്കും, കോടതിയെ സമീപിക്കാനുണ്ടായ സാഹചര്യം അറിയില്ലെന്ന് പി. രാജീവ്

നടിയെ ആക്രമിച്ച കേസില്‍ അതിജീവിത ഹൈക്കോടതിയെ സമീപിക്കാന്‍ ഉണ്ടായ സാഹചര്യം അറിയില്ലെന്ന് മന്ത്രി പി. രാജീവ്. കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം അതിജീവിതയ്ക്കുണ്ട്.കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നടത്തുന്നില്ല സർക്കാർ നിലപാടിൽ വ്യക്തതയുണ്ടെന്നും പി.രാജീവ് പറഞ്ഞു.അതിജീവിതയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും പി. രാജീവ് പറഞ്ഞു.തട്ടിക്കൂട്ടി കുറ്റപത്രം സമര്‍പ്പിച്ച് കേസ് വേഗത്തില്‍ അവസാനിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.ഉന്നത സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി […]

error: Protected Content !!