ജിഷാ വധം, ആറ്റിങ്ങൽ ഇരട്ടക്കൊല ; പ്രതികളുടെ വധ ശിക്ഷ പുനഃപരിശോധിക്കാൻ ഹൈക്കോടതി
വധ ശിക്ഷകൾ പുനഃപരിശോധിക്കുക്കയെന്ന ചരിത്രനീക്കവുമായി കേരള ഹൈക്കോടതി. സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ജിഷാ വധം, ആറ്റിങ്ങൽ ഇരട്ടക്കൊല എന്നീ കേസുകളിലെ പ്രതികളുടെ വധശിക്ഷയാണ് പുനഃപരിശോധിക്കുന്നത്.ഇതിനായി മിറ്റിഗേഷൻ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിൽ ഈ കേസിലെ പ്രതികളുടെ സ്വഭാവത്തെ കുറിച്ച് റിപ്പോർട്ട് നൽകാൻ ജയിൽ വകുപ്പിനോട് കോടതി ആവശ്യപെട്ടിട്ടുണ്ട്. സുപ്രീംകോടതി മാര്‍ഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നീക്കം. ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്പ്ര തികളുടെ അഭിഭാഷകരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. മിറ്റിഗേഷൻ അന്വേഷണത്തിലുടെ […]
