അപൂർവ ഒത്തുചേരലുകൾ…’ഇത് ഇന്ത്യൻ സിനിമയില്‍ തന്നെ ആദ്യമോ?’
അമല്‍ നീരദ് മമ്മൂട്ടി ചിത്രം ‘ഭീഷ്മ പര്‍വം’ ഇന്നലെയാണ് തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയത്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറിന്റെ തമിഴ് ചിത്രം ‘ഹേ സിനാമിക’യും ഇതേദിവസം തന്നെയായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ഇതാദ്യമായിട്ടായിരുന്നു മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ചിത്രങ്ങള്‍ ഒരേസമയം റിലീസ് ചെയ്യുന്നത്.അതേസമയം മോഹന്‍ലാല്‍ നായകനായ ആറാട്ടും മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയവും ഇതേസമയം തന്നെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ദുല്‍ഖറിന്റേയും പ്രണവിന്റേയും ചിത്രങ്ങള്‍ ഒരേസമയം തിയേറ്ററില്‍ എത്തുന്നത് ഇതാദ്യമായിട്ടാണ്.ഇത് ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സംഭവമാണോ എന്നാണ് […]