കോഴിക്കോട് ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യത;മലയോരമേഖലയിലേക്കും അപകടസാധ്യതാ പ്രദേശങ്ങളിലേക്കുമുള്ള സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക
കോഴിക്കോട് ജില്ലയിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് 24 മണിക്കൂറിൽ കോഴിക്കോട് 41.4 മില്ലീമീറ്റർ മഴയും കൊയിലാണ്ടി 29 മില്ലീമീറ്റർ മഴയും വടകര 27 മില്ലീമീറ്റർ മഴയും ലഭിച്ചു. ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റോടു കൂടിയ മഴക്കും (50KMPH ) സാധ്യതയുണ്ട്.കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം.മലയോരമേഖലയിലേക്കും മറ്റു അപകടസാധ്യതാ പ്രദേശങ്ങളിലേക്കുമുള്ള സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക. കാറ്റില്‍ […]

