Kerala kerala

ശരീരത്തിലേറ്റ മര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചത്; വയനാട് സ്വദേശി ഹേമചന്ദ്രന്റെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശരീരത്തിലേറ്റ മര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചത്. ഇതോടെ ഹേമചന്ദ്രന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി തമിഴ്‌നാട്ടിലെ വനത്തില്‍ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിലാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നത്. ശരീരത്തില്‍ ഏറ്റ മര്‍ദനമാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്തതാണെന്ന മുഖ്യപ്രതി നൗഷാദിന്റെ വാദങ്ങള്‍ പൂര്‍ണമായി തള്ളുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളത്. നിലവില്‍ ഹേമചന്ദ്രന്റെ […]

Kerala kerala

തമിഴ്‌നാട് ചേരമ്പാടിയില്‍ കണ്ടെത്തിയ മൃതദേഹം പുറത്തേക്ക് എത്തിച്ചു; മരിച്ച ഹേമചന്ദ്രന്റെ മൃതദേഹം കിടന്നത് ചതുപ്പ് നിലത്തില്‍

തമിഴ്‌നാട് ചേരമ്പാടിയില്‍ കണ്ടെത്തിയ മൃതദേഹം പുറത്തേക്ക് എത്തിച്ചു. മരിച്ച ഹേമചന്ദ്രന്റെ മൃതദേഹം കിടന്നത് ചതുപ്പ് നിലത്തില്‍. നീരുറവ ഉള്ള സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹം അഴുകിയിട്ടില്ല. പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. 4 അടി താഴ്ചയില്‍ നിന്നാണ് മൃതദ്ദേഹം കിട്ടിയത്. ഊട്ടി മെഡിക്കല്‍ കോളജിലാകും പോസ്റ്റ്‌മോര്‍ട്ടം നടക്കുക. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഹേമചന്ദ്രനെ കാണാതായത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ […]

Kerala kerala

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

  • 30th September 2024
  • 0 Comments

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ്, മേക്കപ്പ് മാനേജര്‍ക്ക് എതിരെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍വെച്ച് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് കൊരട്ടി സ്വദേശി സജീവിനെതിരെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് പരാതി നല്‍കിയത്. ഈ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊന്‍കുന്നം പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറി. പരാതിക്കാരി നേരത്തെ ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കിയിരുന്നു. പിന്നാലെ പൊലീസിലും പരാതി നല്‍കുകയായിരുന്നു. […]

Kerala kerala

ഹേമ കമ്മിറ്റിക്ക് മുമ്പാകെയുള്ള 20 പേരുടെ മൊഴികള്‍ ഗൗരവമുള്ളത്; പ്രത്യേക അന്വേഷണ സംഘം

  • 19th September 2024
  • 0 Comments

തിരുവനന്തപുരം: ഹേമ കമ്മിറ്റിക്ക് മുന്‍പാകെ ലൈംഗിക ഉപദ്രവവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഇവരില്‍ ഭൂരിഭാഗം പേരെയും പത്ത് ദിവസത്തിനുള്ളില്‍ നേരിട്ട് ബന്ധപ്പെടും. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ ഒക്ടോബര്‍ മൂന്നിനകം കേസെടുക്കും. പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നത്. മറ്റു ചില പരാതികളില്‍ അന്വേഷണം മുന്നോട്ടു പോകുന്നുണ്ടെങ്കിലും, ഹേമ കമ്മിറ്റി […]

Kerala kerala

ഹേമ കമ്മിറ്റി; 50 പേരെയും നേരില്‍കണ്ട് മൊഴിയെടുക്കാന്‍ അന്വേഷണ സംഘം; 4 സംഘങ്ങളായി മൊഴിയെടുപ്പ്

  • 13th September 2024
  • 0 Comments

കൊച്ചി: ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയ 50 പേരെയും നേരില്‍ കണ്ട് വിപുലമായി മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. നാല് സംഘങ്ങളായി തിരിഞ്ഞ് പത്തു ദിവസത്തിനകം മൊഴിയെടുപ്പ് പൂര്‍ത്തിയാക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ അന്വേഷണ സംഘത്തിന് നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംഘം തീരുമാനിച്ചത്. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഡ ബ്ല്യു സി സിഅംഗങ്ങള്‍ അറിയിച്ചിരുന്നു. സിനിമാ മേഖലയിലെ ലൈംഗിക […]

Kerala kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സര്‍ക്കാര്‍ രാഷ്ട്രീയ ലാഭത്തിന് ശ്രമിച്ചിട്ടില്ല; പരാതി ലഭിച്ചാല്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും; മന്ത്രി സജി ചെറിയാന്‍

  • 20th August 2024
  • 0 Comments

ആലപ്പുഴ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേരില്‍ സര്‍ക്കാര്‍ രാഷ്ട്രീയ ലാഭത്തിന് ശ്രമിച്ചിട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണെമെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. സ്വകാര്യ വിവരങ്ങളുള്ളതിനാല്‍ മുന്‍ വിവരാവകാശ കമ്മീഷണറും റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടു. ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാന്യത കാണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നടപടി സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സിനിമാ രംഗത്തെ എല്ലാ സംഘടനകളുമായും ചര്‍ച്ചചെയ്ത് വരികയാണ്. കഴിഞ്ഞ ഒന്നരവര്‍ഷമായി വലിയൊരു പ്രക്രിയയിലാണ് സംസ്ഥാന സര്‍ക്കാര്‍. സിനിമാ […]

error: Protected Content !!