പക്ഷിയിടിച്ചു; യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടറിന് എമര്‍ജന്‍സി ലാന്‍ഡിംഗ്
പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ അടിയന്തിരമായി ഇറക്കി. വാരണാസിയിലെ റിസര്‍വ് പോലീസ് ലൈന്‍ ഗ്രൗണ്ടില്‍ നിന്ന് ലക്നൗവിലേക്ക് ഹെലികോപ്റ്റര്‍ പുറപ്പെടുന്നതിനിടെയാണ് സംഭവം. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് മുഖ്യമന്ത്രി വാരണാസിയില്‍ എത്തിയത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് പക്ഷിയിടിച്ചത്. തുടര്‍ന്ന് പൈലറ്റ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയായിരുന്നുവെന്ന് വാരാണസി ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മ പറഞ്ഞു. മുഖ്യമന്ത്രി സുരക്ഷിതനാണെന്നും മറ്റ് സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലെന്നുമാണ് പ്രാഥമിക വിവരം. വാരാണസിയില്‍ നിന്നും തലസ്ഥാനമായ ലക്നൗവിലേക്ക് പോകുകയായിരുന്നു […]