Kerala News

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

  • 14th November 2021
  • 0 Comments

സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു . എന്നാൽ ഈ അലേർട്ട് പുതുക്കി ഇപ്പോൾ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . ഇന്ന് തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ ശക്തി പ്രാപിച്ചേക്കും. നാളെ വടക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന […]

Kerala News

കനത്ത മഴയ്ക്ക് സാധ്യത; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

  • 13th November 2021
  • 0 Comments

നിലവില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുന്നതായിരിക്കുമെന്നും വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലും, നദിക്കരകളിലും, വിനോദസഞ്ചാര മേഖലകളിലും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ”ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ തീരത്തോടു ചേര്‍ന്ന് പുതിയ ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് നവംബര്‍ […]

Kerala News

ജല നിരപ്പ് ഉയർന്നു ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട്

  • 12th November 2021
  • 0 Comments

ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ 2398.32 അടിയായാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നത്. ജില്ലയില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139.05 അടിയായി ഉയര്‍ന്നു.ഇന്നലെ രാത്രി മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് വ്യാപകമായി മഴ ലഭിച്ചതാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്.മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്‍റെ അളവ് വീണ്ടും കുറച്ചു. സെക്കന്‍റിൽ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. വൈഗ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ മുല്ലപ്പെരിയാറില്‍നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ഇനിയും കുറച്ചേക്കും.

information News

സിങ്ക പെണ്ണിന് കൈ അടിച്ച് സോഷ്യൽ മീഡിയ;ബോധം നഷ്ടപ്പെട്ട് തളര്‍ന്നുവീണ 28കാരനെ തോളത്തെടുത്ത് രാജേശ്വരി

  • 11th November 2021
  • 0 Comments

ഇൻസ്പെക്ടർ രാജേശ്വരിയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ. വെള്ളപ്പൊക്ക കെടുതി നേരിടുന്ന ചെന്നൈയില്‍ അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയ യുവാവിനെ തോളിലേറ്റി രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥയാണ് രാജേശ്വരി. യുവാവിനെ തോളിലേറ്റി കുറച്ചുദൂരം നടന്ന ശേഷം ഓട്ടോറിക്ഷയില്‍ കയറ്റുന്ന വനിതാ ഇന്‍സ്‌പെക്ടറുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ടി പി ചത്രം മേഖലയില്‍ സെമിത്തേരിക്ക് സമീപത്ത് വച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. അബോധാവസ്ഥയിലായ യുവാവിനെ തോളിലേറ്റി ഇന്‍സ്‌പെക്ടര്‍ നടന്നുനീങ്ങുന്നത് വീഡിയോയില്‍ വ്യക്തമാണ്.ഉദയ്കുമാർ എന്ന 28കാരനാണ് ബോധരഹിതനായി കിടന്നിരുന്നത് ആശുപത്രിയില്‍ ഉടനെ തന്നെ എത്തിക്കുന്നതിന് വാഹനം […]

National News

എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്;തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

  • 11th November 2021
  • 0 Comments

തമിഴ്‌നാട്ടില്‍ മഴ വീണ്ടും ശക്തമായി. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. 16 മണിക്കൂറായി ശക്തമായ മഴ തുടരുകയാണ്. പോണ്ടിച്ചേരിയിലും തെക്കന്‍ ആന്ധ്രാ തീരത്തും ശക്തമായ മഴ തുടരുകയാണ്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായി മഴ ഇതേ രീതിയിൽ ഏതാനും ദിവസങ്ങള്‍ കൂടി തുടര്‍ന്നേക്കാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് വര്‍ഷത്തിന് ശേഷമാണ് ചെന്നൈയും പരിസരപ്രദേശങ്ങളും ഇത്രയും ശക്തമായ മഴയും രൂക്ഷമായ വെള്ളക്കെട്ടും നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെത്തുടര്‍ന്ന് […]

Kerala News

കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മലയോരമേഖലയില്‍ കനത്ത മഴ ഉരുൾപൊട്ടൽ ആളപായമില്ല

  • 11th November 2021
  • 0 Comments

ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടൽ. കീരിത്തോട് പാറക്കടവ് മേഖലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല. വലിയ ശബ്ദം കേട്ട് ആളുകള്‍ ഓടിമാറുകയായിരുന്നു ശബരിമല വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണിത്. രണ്ട് വീടുകൾ തകർന്നു. വീട്ടിൽ ഉള്ളവരെ രക്ഷപ്പെടുത്തി. എരിത്വാപുഴ കണമല ബൈപ്പാസ് റോഡിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇതോടെ റോഡിന് കാര്യമായ കേടുപാടുണ്ടായി. മൂന്ന് വീടുകള്‍ക്കും നാശനഷ്ടമുണ്ടായി.പനന്തോട്ടം ജോസ്, തെന്നി പ്ലാക്കൽ ജോബിൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ജോബിന്റെ വീട്ടിലുണ്ടായിരുന്ന ഓട്ടോറിക്ഷയും ബൈക്കും […]

Kerala News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

  • 28th October 2021
  • 0 Comments

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചത്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കിഴക്കന്‍ കാറ്റ് ശക്തിപ്പെട്ടതിനാല്‍ അടുത്ത അഞ്ച് ദിവസം പരക്കെ മഴയും ഇടിമിന്നലും ഉണ്ടാകും. വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ബംഗാള്‍ […]

Kerala News

കേരളമുള്‍പ്പെടെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്ത നാല്പത്തിയെട്ട് മണിക്കൂറിനുള്ളിൽ തുലാവര്‍ഷമാരംഭിക്കാന്‍ സാധ്യതയെന്ന് റിപ്പോർട്ട്

  • 24th October 2021
  • 0 Comments

അടുത്ത 48 മണിക്കൂറിനുള്ളില്‍ കേരളമുള്‍പ്പെടെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുലാവര്‍ഷമാരംഭിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുലാവര്‍ഷത്തിനുമുന്നോടിയായി ബംഗാള്‍ ഉള്‍ക്കടലിലും തെക്കേ ഇന്ത്യയിലും വടക്കുകിഴക്കന്‍ കാറ്റിന്റെ വരവും സജീവമാകുന്നുണ്ട്.അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങും. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ശക്തമായ മയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്ത് ജില്ലകളിലും ചൊവ്വയും ബുധനും 11 ജില്ലകളിലും മഴ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. കൊല്ലം, […]

Kerala News

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • 19th October 2021
  • 0 Comments

സംസ്ഥാനത്ത് നാളെ മൂതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്ന്റെ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം,എറണാകുളം,ഇടുക്കി, തൃശൂർ, മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂർ ,പാലക്കാട് എന്നിവടങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കാസർഗോഡ്,കൊല്ലം,ആലപ്പുഴ, ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മധ്യകേരളത്തിലും തെക്കൻ കേരളത്തിലും യെല്ലോ അലർട്ടാണ്. പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് യെല്ലോ […]

National News

മൂന്ന് ദിവസമായി തുടരുന്ന മഴയിൽ ഉത്തരാഖണ്ഡിൽ കനത്ത നാശനഷ്ടം

  • 19th October 2021
  • 0 Comments

കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴയിൽ ഉത്തരാഖണ്ഡിൽ കനത്ത നാശനഷ്ടം. റോഡുകളും കെട്ടിടങ്ങളും പാലങ്ങളും തകർന്നു. പുഴകൾ നിറഞ്ഞൊഴുകുന്ന സാഹചര്യമാണ്. മലയോര മേഖലയിൽ സ്ഥിതി രൂക്ഷമാണ്. മഴക്കെടുതിയിൽ നേപ്പാളിൽ നിന്നുള്ള മൂന്ന് തൊഴിലാളികൾ ഉൾപ്പെടെ അഞ്ച് പേർ ഇതുവരെ കൊല്ലപ്പെട്ടു. പൗരി ജില്ലയിലെ ലാൻസ്ഡൗണിനടുത്ത് തൊഴിലാളികൾ താമസിക്കുന്ന വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണാണ് 3 പേർ മരിച്ചത്. ചമ്പാവത്ത് ജില്ലയിൽ വീട് തകർന്ന് മറ്റ് രണ്ട് പേർ മരിച്ചു. ഇവിടെ ജലനിരപ്പ് ഉയർന്നതോടെ നിർമ്മാണത്തിലിരുന്ന ചൽത്തി നദിക്ക് […]

error: Protected Content !!