രക്ഷയില്ല….ഈയാഴ്ച ചൂട് പതിവിലും കൂടും
ന്യൂഡൽഹി: രാജ്യത്ത് ഈയാഴ്ച ചൂട് പതിവിലും കൂടുതലാകുമെന്ന പ്രവചനങ്ങൾക്കിടെ, ഉഷ്ണതരംഗത്തിനു സാധ്യതയെന്നു മുന്നറിയിപ്പ്. ഇതു വൻതോതിൽ സൂര്യാഘാതത്തിനും മരണത്തിനുംവരെ കാരണമായേക്കാമെന്നാണ് ആശങ്ക. പല സംസ്ഥാനങ്ങളിലും കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പു നൽകി. ഒഡിഷയിലെ ബാരിപാദയിൽ തിങ്കളാഴ്ച ചൂട് 44 ഡിഗ്രി സെൽഷ്യസ് കടന്നു. ഹരിയാന, ഉത്തർപ്രദേശ്, ബംഗാൾ, ബിഹാർ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. ബംഗാളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈയാഴ്ച അവധി പ്രഖ്യാപിച്ചു. ചൂട് കൂടുന്നതിനൊപ്പം എസി, ഫാൻ എന്നിവയുടെ ഉപയോഗം […]

