ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾ;തടയാനുള്ള നിർദേശങ്ങളുമായി സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യ
ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾ തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമായി എമര്‍ജന്‍സി ഫിസിഷ്യന്മാരുടെ സംഘടനയായ സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യ. രണ്ട് മാസം മുൻപ് പാറശാലയിലെ ആശുപത്രിയിൽ ഡോക്ടറെയും നഴ്സിനെയും ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സി സി ടീവിയിൽ പതിഞ്ഞിട്ടും പ്രതികളെ പിടിക്കാൻ പോലീസ് നാല് ദിവസമെടുത്തു. അതും ഡോക്ടർമാർ സമരം ചെയ്തതിന് ശേഷം. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുകയാണ്. ഈ അവസ്ഥ മാറണമെന്നും സംഘടന ആവശ്യപ്പെട്ടു. സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ പ്രസിഡന്‍റ് ഡോ ഷിജു സ്റ്റാൻലി, […]
