കാസർഗോഡ് സ്കൂളിലെ ഭക്ഷ്യ വിഷ ബാധ; ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിക്കും; അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്
കാസർഗോഡ് നായന്മാർമൂല ആലംപാടി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷ ബാധ ഏറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ഇന്ന് ശേഖരിക്കും. സ്കൂളിലെ പാൽ വിതരണം നിർത്തി വച്ചു. ഭക്ഷ്യ ബാധയേറ്റ് ചികിത്സയിൽ ഉള്ള വിദ്യാർത്ഥികളിൽ ആരുടെയും നില ഗുരുതരമല്ല. 30 കുട്ടികളാണ് ചികിത്സ തേടിയത്. ഭക്ഷ്യ വിഷബാധ ഉണ്ടായത് സ്കൂളിൽ നിന്ന് നൽകിയ പാലിൽ നിന്നെന്ന് സംശയം. പാലിന് രുചി വ്യത്യാസം ഉണ്ടായിരുന്നുവെന്ന് അധ്യാപിക […]