“മഴയെത്തും മുമ്പേ മിഴിയെത്തണം” മഴക്കാല പൂർവ്വ ശുചീകരണ പരിപാടി
കുന്ദമംഗലം : കാലവർഷം എത്തും മുൻപ് മുൻകരുതലുകൾക്കു തുടക്കം കുറിച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്തും കുടുബാരോഗ്യ കേന്ദ്രവും. “മഴയെത്തും മുമ്പേ മിഴിയെത്തണം”പേരിൽ ആരംഭിക്കുന്ന മഴക്കാല പൂർവ്വ ശുചീകരണ പരിപാടി ആരംഭം കുറിച്ചു. മഴക്കാല രോഗങ്ങൾ തടയുന്നതിനായി ഈ കൊറോണ കാലത്ത് മറ്റു പകർച്ച വ്യാധികളിൽ നിന്നും രക്ഷപെടാൻ ജാഗ്രതയോടെ പ്രവർത്തക്കണമെന്നാണ് പദ്ധതിയുടെ ഉദ്ദേശ ലക്‌ഷ്യം. വെള്ളത്തിൽ കൂടി പടരാൻ സാധ്യതയുള്ള മഞ്ഞപിത്തം , ടൈഫോയിഡ്,വയറിക്ക രോഗങ്ങൾ എന്നിവയ്‌ക്കെതിരെയും കൊതുക് ജന്യ രോഗങ്ങളായ ഡെങ്കിപനി,മലമ്പനി,രോഗങ്ങൾക്കെതിരെയും അതീവ ജാഗ്രത പുലർത്തേണ്ടതിന്റെ […]