റഷ്യയും ഹമാസും ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാന്‍ തയ്യാറെടുക്കുന്നു, അവരെ വിജയിക്കാൻ അനുവദിക്കില്ല; ജോ ബൈഡന്‍
യുക്രൈയിനെതിരെ പുടിനെയും ഇസ്രയേലിനെതിരെ ഹമാസിനേയും വിജയിക്കാന്‍ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.ഇസ്രായേൽ സന്ദർശനത്തിന് ശേഷം അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബൈഡന്‍.ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം റഷ്യയും ഹമാസും ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാന്‍ തയ്യാറെടുത്തിരിക്കുകയാണ്. യുക്രൈനും ഇസ്രയേലും ഒരു സുപ്രധാന യുഎസ് താല്‍പ്പര്യമെന്ന നിലയില്‍ അവര്‍ക്ക് സഹായം നല്‍കുമെന്നും ബൈഡന്‍ വ്യക്തമാക്കി.ഹമാസും റഷ്യന്‍ പ്രസിഡന്റും വ്യത്യസ്ത ഭീഷണികളെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍, അയല്‍രാജ്യത്തെ ജനാധിപത്യത്തെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാന്‍ ഇരുവരും ആഗ്രഹിക്കുന്നു. ഇരുവരുടേയും പൊതുവായ ലക്ഷ്യം അതാണെന്നും […]