Kerala News

‘ക്യാർ’ ചുഴലിക്കാറ്റ്: മഴ കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്

അറബിക്കടലിൽ രൂപംകൊണ്ട ക്യാർ ചുഴലിക്കാറ്റിനെ തുടർന്ന് കാസർകോട് ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച (ഒക്ടോബർ 26) അവധി പ്രഖ്യാപിച്ചു. മധ്യ കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ടിരുന്ന ന്യൂനമർദം ഒരു ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗതയിപ്പോൾ മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെയാണ്. ശേഷമുള്ള 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ചു തീവ്ര ചുഴലിക്കാറ്റ് […]

Kerala News

മഴ ശക്തമാകും, ചൊവ്വാഴ്ച അഞ്ച് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം: മഴ ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു, എറണാകുളം, ഇടുക്കി, തൃശൂർ പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം തൃശൂർ ജില്ലകളിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് […]

Kerala Local

ഇടിമിന്നലോടുകൂടിയ മഴ: വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

തുലാവർഷത്തോടനുബന്ധിച്ചുള്ള ഇടിമിന്നലോടുകൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ചു ദിവസവും തുടരാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഒക്ടോബർ 21ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഒക്ടോബർ 22 ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ […]

Kerala News

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ പ്രഭാവം മൂലം ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാൽ കേരളത്തിലെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. മണിക്കൂറിൽ 45 മുതൽ 55  കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ്  വീശാൻ സാധ്യതയുള്ള കേരള തീരത്തും കർണാടക തീരത്തും മഹാരാഷ്ട്ര തീരത്തും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ, മധ്യ-കിഴക്കൻ അറബിക്കടൽ പ്രദേശങ്ങളിലും  ലക്ഷദ്വീപ് പ്രദേശത്തും ഗൾഫ് ഓഫ് മാന്നാർ സമുദ്ര പ്രദേശങ്ങളിലും ഒക്ടോബർ 21ന്‌ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നാണ്  നിർദ്ദേശം.

News

സംരക്ഷണ ഭിത്തി തകർന്നു ; വീട് അപകടാവസ്ഥയിൽ

കുന്ദമംഗലം: ഇന്നലത്തെ മഴയിൽ പിലാശ്ശേരി പൊയ്യയിൽ ഇൽ മലയിൽ ശാന്തയുടെ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു. ഈ വർഷത്തെ ആദ്യത്തെ മഴയ്ക്ക് ഭിത്തിയുടെ കുറച്ചു ഭാഗം തകർന്നിരുന്നു. എന്നാൽ ഇന്നലെ രാത്രിയോടെ ഭിത്തി പൂർണ്ണമായി തകരുകയായിരുന്നു. സംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന്‌ വീട്‌ അപകടാവസ്ഥയിലാണ്. പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത സംരക്ഷണ ഭിത്തിയായിരുന്നു തകർന്നത്. നല്ലൊരു തുക ചെലവഴിച്ചാണ്‌ സംരക്ഷണ ഭിത്തി നിർമിച്ചതെന്ന് വീട്ടുകാർ പറയുന്നു.

Kerala News

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 19 വരെയാണ് കനത്ത മഴയുടെ പ്രവചനം. ഉരുള്‍പൊട്ടല്‍ ഭീതിയുള്ള മേഖലകളില്‍ താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശിച്ചു. മഴക്കൊപ്പമുള്ള ഇടിമിന്നല്‍ അപകടം വരുത്തും. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 വരെയുള്ള സമയങ്ങളിലാണ് ഇടിമിന്നലിന് സാധ്യത. ഈ സമയങ്ങളിൽ […]

Kerala

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ജാഗ്രതാ നിർദേശത്തിന്‍റെ ഭാഗമായി ബുധനാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലെർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. 65 കി.മീ വേഗതയിൽ വരെ കാറ്റു വീശാൻ സാധ്യത‍യുള്ളതിനാൽ രണ്ടു ദിവസത്തേക്ക് തമിഴ്നാട്, പോണ്ടിച്ചേരി തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ […]

Kerala News

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴ

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധന്‍ വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ച നാലുജില്ലകളിലും വ്യാഴാഴ്ച രണ്ടു ജില്ലകളിലുമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച എറണാകുളത്തും ഇടുക്കി ജില്ലകളിലുമാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് മഴ തുടരുകയാണ്. മഴയോടൊപ്പം കനത്ത ഇടിമിന്നലിനും സാധ്യതയുണ്ട്.

Kerala News

വീണ്ടും മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  • 23rd September 2019
  • 0 Comments

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ​യ്ക്ക് സാ​ധ്യ​തയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ചൊ​വാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​ക്ക് സാ​ധ്യ​തയെന്നും കേ​ന്ദ്രം. അ​റ​ബി​ക്ക​ട​ലി​ൽ, ഗു​ജ​റാ​ത്ത് തീ​ര​ത്തി​ന് മു​ക​ളി​ലാ​യി ഒ​രു തീ​വ്ര ന്യൂ​ന​മ​ർ​ദം രൂ​പം കൊ​ണ്ടി​ട്ടു​ണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചൊ​വാ​ഴ്ച നാ​ല് ജി​ല്ല​ക​ളി​ൽ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് ചൊ​വ്വാ​ഴ്ച യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ബു​ധ​നാ​ഴ്ച എ​ട്ടു ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച ഒ​ൻപ​ത് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Trending

വടക്കൻ കേരളത്തിൽ 22 മുതൽ ശക്തമായ മഴക്ക് സാധ്യത

  • 20th September 2019
  • 0 Comments

വടക്കൻ കേരളത്തിൽ 22 മുതൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ഭാഗങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇതുവരെ സംസ്ഥാനത്ത് ലഭിച്ചത് കാലവർഷക്കാലത്ത് സാധാരണ കിട്ടേണ്ട് ശരാശരിയെക്കാൾ 13% കൂടുതൽ മഴയാണെന്നും അധികൃതർ വ്യക്തമാക്കി.

error: Protected Content !!