ResignModi ഹാഷ്ടാഗിന് ബ്ലോക്കുമായി ഫേസ്ബുക്ക്; വിവാദമായതിനു പിറകെ നടപടി പിൻവലിച്ചു
ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ മോദി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹാഷ്ടാഗ് വൈറലായി . മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പറഞ്ഞായിരുന്നു ResignModi എന്ന ഹാഷ്ടാഗ് ആരംഭിച്ചത്. ഇത് മണിക്കൂറുകൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറ്റുപിടിച്ചു. ഇതിനു പിറകെയാണ് ഈ ടാഗ് ചേർത്ത പോസ്റ്റുകൾ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. തങ്ങളുടെ സമൂഹമാനദണ്ഡ പ്രകാരം അനുചിതമായതിനാൽ ഈ ഹാഷ്ടാഗിലുള്ള പോസ്റ്റുകൾ താൽക്കാലികമായി നീക്കുന്നുവെന്നാണ് ബ്ലോക്ക് ചെയ്തതിന് കാരണമായി ഫേസ്ബുക്ക് നൽകിയിരുന്ന വിശദീകരണം. എന്നാൽ ഇതിനെതിരെ പ്രതിഷേധം ആരംഭിച്ചതോടെ ഫേസ്ബുക്ക് […]
