എന്തിനാണ് നിങ്ങൾ ഇപ്പോൾ വന്നത്?; ക്ഷുഭിതയായ സ്ത്രീ പ്രളയ സ്ഥലം സന്ദർശിച്ച എം എൽ എ യുടെ മുഖത്തടിച്ചു
ഹരിയാനയിൽ എം എൽ എയുടെ മുഖത്തടിച്ച് സ്ത്രീ. വെള്ളപ്പൊക്കം തീർത്ത ദുരിതത്തിൽ ക്ഷുഭിതയായാണ് എം എൽ എ യുടെ മുഖത്തടിച്ചത്. ജനനായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി) എം.എല്‍.എ ഈശ്വര്‍ സിങ്ങിനാണ് മര്‍ദനമേറ്റത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.‘എന്തിനാണ് നിങ്ങള്‍ ഇപ്പോള്‍ വന്നത്?’ എന്ന് ചോദിച്ചുകൊണ്ടാണ് സ്ത്രീ എം.എല്‍.എയുടെ മുഖത്തടിച്ചത്. വെള്ളപ്പൊക്ക സാഹചര്യം വിലയിരുത്താന്‍ സ്ഥലത്തെത്തിയ ഈശ്വര്‍ സിങ് ആള്‍ക്കൂട്ടത്തോട് സംസാരിക്കുന്നതിനിടെയാണ് സംഭവം. ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് പെട്ടെന്ന് ഒരു സ്ത്രീ എം.എല്‍.എയുടെ മുഖത്തടിക്കുകയായിരുന്നു. പോലീസ് നോക്കിനില്‍ക്കെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോയും സാമൂഹിക […]