ഒഴിഞ്ഞുപോയില്ലെങ്കിൽ കുടിലുകൾ തീയിടും; ഹരിയാനയിലെ ഗുരുഗ്രാമിൽ മുസ്‌ലിംകൾ ഒഴിഞ്ഞു പോകണമെന്ന് വീണ്ടും പോസ്റ്റർ
വി എച് പി ശോഭായാത്രക്കിടെ, ഹരിയാനയിലെ ഗുരുഗ്രാമിൽ മുസ്ലിംകൾക്കെതിരെ വീണ്ടും പോസ്റ്റർ . മുസ്‌ലിംകൾ ഒഴിഞ്ഞു പോകണമെന്നും ഇല്ലെങ്കിൽ കുടിലുകൾ തീയിടുമെന്നും ബജ്റംഗ്ദളിന്റെയും വിഎച്ച്പിയുടെയും പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പറയുന്നു. വിലക്കുകൾ മറികടന്ന് കൊണ്ട് നടത്തുന്ന ശോഭയാത്ര ബാരിക്കേഡുകൾ നിരത്തി തടയാനാണ് പൊലീസിന്റെ ശ്രമം. അയോധ്യയിൽനിന്ന് യാത്രയിൽ പങ്കെടുക്കുന്നതിനായി എത്തിയവരെ അതിർത്തിയിൽ തടഞ്ഞു. തുടർന്ന് സന്യാസിമാർ നിരാഹാര സമരം ആരംഭിച്ചു. മാധ്യമപ്രവർത്തകര്‍ക്ക് ഉൾപ്പെടെ പൊലീസ് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. റാലിക്ക് അധികൃതർ അനുമതി നൽകിയിട്ടില്ല. നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലയിൽ […]