Kerala News

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ മറന്നുവച്ച സംഭവം;ഹർഷിനക്ക് നീതി ഉറപ്പാക്കണം; പി സതീദേവി

  • 10th August 2023
  • 0 Comments

ശസ്ത്രക്രിയക്കെതിരെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനക്ക് നീതി ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീ ദേവി. കുറ്റക്കാരിൽ നിന്ന് പിഴ ഈടാക്കണമെന്നും ഡോക്ടർമാരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സതീദേവി പറഞ്ഞു.സിനിമാ മേഖലയിലെന്ന പോലെ സീരിയൽ രംഗത്തും പരാതി പരിഹാര സെൽ വേണമെന്നും സതീദേവി കൂട്ടിച്ചേർത്തു. ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ മറന്നുവച്ച സംഭവത്തിൽ ഹർഷിനക്ക് എതിരായാണ് മെഡിക്കൽ ബോർഡ് നിഗമനം. ഉപകരണം എവിടെ നിന്നാണ് മറന്നുവെച്ചതെന്ന് തെളിയിക്കാനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കത്രിക കോഴിക്കോട് മെഡി. […]

Kerala News

പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍കുടുങ്ങിയ സംഭവം; ഹർഷിനക്ക് മതിയായ നഷ്ടപരിഹാരം നൽകണം; വനിതാ കമ്മിഷൻ

പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങി അഞ്ച് വര്‍ഷമായി ദുരിതമനുഭവിക്കുന്ന ഹര്‍ഷിനയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് വനിതാ കമ്മിഷന്‍.മെഡിക്കൽ കുറ്റകൃത്യം നടത്തിയവരാണ് ഹർഷിനക്ക് നഷ്ടപരിഹാരം നൽകേണ്ടതെന്ന് കമ്മിഷന്‍ അധ്യക്ഷ പി സതീദേവി വിമര്‍ശിച്ചു.നഷ്ടപരിഹാരം നൽകാൻ വനിതാ കമ്മിഷന്‍ എല്ലാ പിന്തുണയും നൽകുമെന്നും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിയമസഹായം നല്‍കാന്‍ സഹായിക്കുമെന്നുമെന്നും പി സതീദേവി പറഞ്ഞു വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കാതെ വന്നതോടെ 50 ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കുക, .ആരോഗ്യ മന്ത്രി […]

Kerala News

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം; കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വീണ്ടും സമരത്തിനിറങ്ങും; ഹർഷിന

  • 19th April 2023
  • 0 Comments

പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ വീണ്ടും സമരത്തിനൊരുങ്ങി ഹർഷിന. സർക്കാരിന്റെ ഭാഗത്ത് നിന്ന് കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി ഉണ്ടാവണമെന്നും തനിക്ക് 50 ലക്ഷം നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് ഹർഷിനയുടെ ആവശ്യം. തന്റെ ആവശ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിൽ കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ സമരം വീണ്ടും ആരംഭിക്കുമെന്ന്ഹര്‍ഷിന വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കേസില്‍ ദേശീയ വനിതാ കമ്മീഷനെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഹര്‍ഷിനയ്ക്ക് 2 ലക്ഷം രൂപ സര്‍ക്കാര്‍ സഹായധനം […]

Kerala News

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിനക്ക് രണ്ട് ലക്ഷം രൂപ സഹായം നൽകാൻ സർക്കാർ

  • 29th March 2023
  • 0 Comments

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനക്ക് സർക്കാർ ധനസഹായം. ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ നൽകാനാണ് തീരുമാനമായത്. ആരോഗ്യവകുപ്പിന്‍റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനും തീരുമാനിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ നീതി തേടി സമരമിരുന്ന ഹർഷിനയെ പിന്തിരിപ്പിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോർജ് രാണ്ടാഴ്ചക്കകം […]

Kerala News

പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം;സമരം പിന്‍വലിച്ച് ഹര്‍ഷിന നീതി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി

  • 4th March 2023
  • 0 Comments

പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക വെച്ചുമറന്ന സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നിലെ സമരം പിന്‍വലിച്ച് ഹര്‍ഷിന. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സമരം അവസാനിപ്പിച്ചത്. ഹർഷിനയ്ക്ക് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കോഴിക്കോട് വെച്ച് ഉറപ്പുനൽകി. പൂര്‍ണമായി നീതി ലഭിക്കുമെന്ന ആരോഗ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുകയാണെന്ന് ആരോഗ്യമന്ത്രിക്കൊപ്പം മാധ്യമങ്ങളെ കണ്ട ഹര്‍ഷിന പറഞ്ഞു.ഹര്‍ഷിനയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍. സിസ്റ്റത്തില്‍ എവിടെയാണ് വീഴ്ച സംഭവിച്ചത് എന്ന് കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ടാണ് രണ്ടാമതും അന്വേഷണത്തിന് നിര്‍ദേശിച്ചത്. എങ്കില്‍ മാത്രമേ തെറ്റുകള്‍ […]

Kerala News

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം:മെഡിക്കല്‍ കോളേജിന് മുന്‍പില്‍ അനിശ്ചിത കാല സമരം ആരംഭിച്ച് ഹര്‍ഷിന

  • 28th February 2023
  • 0 Comments

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് മുന്‍പില്‍ അനിശ്ചിത കാല സമരം ആരംഭിച്ച് ഹര്‍ഷിന.ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ നല്‍കിയ ഉറപ്പ് പാഴായെന്ന് ആരോപിച്ചാണ് സമരം.യുവതിയുടെ പരാതിയിന്‍മേല്‍ വിശദമായ അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് വിദഗ്ധ കമ്മിറ്റി രൂപവത്കരിച്ചത്. ഇതിന് പുറമേയാണ് ഫൊറന്‍സിക് പരിശോധന നടത്തിയത്. കഴിഞ്ഞയാഴ്ച ഫൊറന്‍സിക് പരിശോധനാഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് മെഡിക്കല്‍വിദ്യാഭ്യാസ ഡയറക്ടര്‍ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ലഭിച്ചില്ലെന്നാണ് ഓഫീസില്‍ നിന്നറിയിച്ചതെന്ന് ഹര്‍ഷിന […]

error: Protected Content !!