വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനക്ക് വീണ്ടും ശസ്ത്രക്രിയ;
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനക്ക് വീണ്ടും ശസ്ത്രക്രിയ. കത്രിക കുടുങ്ങിയ ഭാഗത്ത് അമിത വളര്‍ച്ച വന്നത് ഒഴിവാക്കാനാണ് വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. നിലവില്‍ അമിത വളര്‍ച്ച വന്ന ഭാഗം ഒഴിവാക്കിയെന്നും ഇനിയും ഇത്തരം പ്രശ്നങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും ഹര്‍ഷിനയുടെ ഭര്‍ത്താവ് അഷ്റഫ് പറഞ്ഞു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും അഷ്റഫ് പറഞ്ഞു. മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ […]