ഹർമൻപ്രീത് കൗർ; വനിതാ ബിഗ് ബാഷ് ലീഗിലെ പ്ലയർ ഓഫ് ദ ടൂർണമെൻ്റാവുന്ന ആദ്യ ഇന്ത്യൻ താരം
ദേശീയ ടി-20 ടീം ക്യാപ്റ്റനായ ഹർമൻപ്രീത് കൗർ വനിതാ ബിഗ് ബാഷ് ലീഗിലെ പ്ലയർ ഓഫ് ദ ടൂർണമെൻ്റാവുന്ന ആദ്യ ഇന്ത്യൻ താരമായി. സീസണിൽ 399 റൺസും 15 വിക്കറ്റും നേടിയാണ് ഹർമൻ ടൂർണമെൻ്റിലെ താരമായത്. മെൽബൺ റെനഗേഡ്സിൻ്റെ താരമാണ് ഹർമൻപ്രീത് കൗർ. നോക്കൗട്ട് മത്സരങ്ങൾ നടക്കുകയാണെങ്കിലും ബിഗ് ബാഷിൽ ലീഗ് മത്സരങ്ങൾ അവസാനിക്കുമ്പോൾ തന്നെ മികച്ച താരത്തിനുള്ള വോട്ടെടുപ്പ് നടത്തും. ഈ വോട്ടെടുപ്പിൽ 31 വോട്ടുകൾ ലഭിച്ചാണ് ഹർമൻ പ്ലയർ ഓഫ് ദ ടൂർണമെൻ്റായത് . […]
