ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി; ആം ആദ്മിക്ക് മികച്ച നേട്ടം
ചത്തീസ്ഗഢ്: ഹരിയാനയിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി. 100 സീറ്റുകളിലേക്ക് മത്സരിച്ച ബിജെപിക്ക് വെറും 22 സീറ്റുകളിലാണ് ജയിക്കാനായത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയുടെ സഖ്യക്ഷിയായ ജെജെപിയും പാർട്ടി ചിഹ്നത്തിൽ മത്സരിച്ചില്ല. പാർട്ടി പിന്തുണച്ച 150 ഓളം സ്ഥാനാർത്ഥികൾ വിജയിച്ചതായി ബിജെപി അവകാശപ്പെട്ടു. ആദംപുരിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഭവ്യ ബിഷ്‌ണോയ് 15,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. എന്നാൽ ഇതിന് ശേഷം നടന്ന തദ്ദേശ തെരഞ്ഞടുപ്പിൽ മുന്നേറാൻ പാർട്ടിക്ക് സാധിച്ചില്ല. ആഭ്യന്തര മന്ത്രി അനിൽ വിജിന്റെ […]
