Kerala

ഹരിത കര്‍മ്മ സേനക്കൊപ്പം കൈകോര്‍ത്ത് യുവതയും

  • 19th February 2024
  • 0 Comments

യുവജനങ്ങള്‍ക്ക് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കാനും ഹരിത കര്‍മ്മ സേനക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കി ‘ഹരിത കര്‍മ്മ സേനയോടൊപ്പം യുവത’ ക്യാമ്പയിന്‍. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ക്യാമ്പയിനിന്റെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം വൃന്ദാവന്‍ കോളനിയില്‍ കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഡോ. എസ് ജയശ്രീ നിര്‍വഹിച്ചു. ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നായി 80 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വീടുകളില്‍ ചെന്നുള്ള മാലിന്യ ശേഖരണം പരിചയപ്പെടല്‍, […]

Kerala News

ഹരിത നേതാക്കളുടെ പരാതി എംഎസ്എഫ് നേതാവ് പി കെ നവാസിനെതിരെ കുറ്റപത്രം

  • 4th November 2021
  • 0 Comments

ഹരിത നേതാക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.എംഎസ്എഫ് നേതാക്കൾ ലൈംഗിക അധിഷേപം നടത്തിയെന്ന പരാതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പി കെ നവാസിനെതിരെയാണ് കോഴിക്കോട് വെള്ളയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.എം എസ് എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബിനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് ഈ മാസം 2 നാണ് ജെ എഫ് സി എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആകെ 18 സാക്ഷികളാണ് കേസിലുള്ളത്. എംഎസ്എഫ് സംസ്ഥാന […]

Kerala News

ഹരിത-എംഎസ്എഫ് വിവാദങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്; എംഎസ്എഫ് നേതാക്കളെ മാറ്റിനിര്‍ത്തും, ഹരിത പരാതി പിന്‍വലിക്കും

  • 26th August 2021
  • 0 Comments

മുസ്ലിം ലീഗിന് തലവേദന സൃഷ്ടിച്ച ഹരിത-എംഎസ്എഫ് വിവാദങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്. ലൈംഗിക ചുവയോടെ എംഎസ്എഫ് സംസ്ഥാന നേതാക്കള്‍ സംസാരിച്ചുവെന്ന വനിതാ നേതാക്കളുടെ പരാതിയിലാണ് ഒത്തുതീര്‍പ്പിലെത്തിയത്. ആരോപണവിധേയരായ എംഎസ്എഫ് നേതാക്കളെ മാറ്റി നിര്‍ത്താനും വനിതാ കമ്മീഷന് ഹരിത നേതാക്കള്‍ നല്‍കിയ പരാതി പിന്‍വലിക്കാനും തീരുമാനിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബ്, ജില്ലാ പ്രസിഡന്റ് കബീര്‍ എന്നിവരെയാണ് സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുക. ഇരുവിഭാഗങ്ങളുമായി മുസ്ലിംലീഗ് നേതൃത്വം നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം. ഈ മൂന്ന് […]

Kerala News

ഹരിത വിവാദം;ഫാത്തിമ തഹ്ലിയക്കെതിരെ മുസ്‌ലിം ലീഗ് നടപടിക്കൊരുങ്ങുന്നു

  • 22nd August 2021
  • 0 Comments

ഹരിതവിവാദത്തില്‍ വാര്‍ത്ത സമ്മേളനം നടത്തിയത് മുന്‍നിര്‍ത്തി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയക്കെതിരെ മുസ്ലീം ലീഗ് നടപടിക്കൊരുങ്ങുന്നതായി സൂചന. . എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസിനെതിരെ നടപടിയെടുക്കുന്നതിനൊപ്പം ഫാത്തിമക്കെതിരേയും നടപടി പ്രഖ്യാപിക്കാനാണ് സാധ്യത. പികെ നവാസിനെതിരെ ആരോപണം ഉയര്‍ത്തിയ ഹരിതയുടെ പ്രവര്‍ത്തനം നേരത്തെ നേതൃത്വം മരവിപ്പിച്ചിരുന്നു . അത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തില്‍ ഫാത്തിമക്കെതിരെ കൂടി നടപടിയെടുക്കുന്നത് പ്രതികൂലമായേക്കാം എന്ന അഭിപ്രായം ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. മുസ്ലീം ലീഗ് നേതൃത്വത്തില്‍ നിന്നും […]

Kerala News

എം എസ് എഫ് നേതാക്കൾക്കെതിരെയുള്ള ഹരിതയുടെ പരാതി; വനിതാ ഇൻസ്‌പെക്ടർ അന്വേഷിക്കും

  • 19th August 2021
  • 0 Comments

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ്, എന്നിവര്‍ക്കെതിരായുള്ള ഹരിതയുടെ കേസ് കോഴിക്കോട് ചെമ്മങ്ങാട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനിതാകുമാരിഅന്വേഷിക്കും. ഐ.പി.സി 354 എ,509 വകുപ്പുകള്‍ പ്രകാരമാണ് കേസ്‌. പെണ്‍കുട്ടികളില്‍ നിന്ന് ഉടന്‍ മൊഴിയെടുക്കും. എം.എസ്.എഫ് യോഗത്തിനിടെ ഹരിതയിലെ പെണ്‍കുട്ടികളോട് പി.കെ നാവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതായിരുന്നു വിവാദമായത്. നിരവധി തവണ വിഷയത്തില്‍ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ വനിതാകമ്മീഷന് നേരിട്ട് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കേസിന്റെ […]

Kerala News

സ്ത്രീവിരുദ്ധ പരാമര്‍ശം; എംഎസ്എഫ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • 17th August 2021
  • 0 Comments

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. എം.എസ്.എഫ് ഹരിത നേതാക്കളുടെ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗിക ചുവയോടെ സംസാരിച്ചതിന് സെക്ഷന്‍ 354(എ) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം വനിതാകമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാത്തതിനാല്‍ ഹരിതയുടെ പ്രവര്‍ത്തനം മുസ്ലിം ലീഗ് മരവിപ്പിച്ചിരുന്നു. ഹരിത നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് ലീഗിന്റെ കണ്ടെത്തല്‍. ആരോപണവിധേയരായ […]

Kerala News

അച്ചടക്ക ലംഘനമെന്ന് കണ്ടെത്തല്‍; ‘ഹരിത’യുടെ പ്രവര്‍ത്തനം മരവിപ്പിച്ച് മുസ്ലിം ലീഗ്

  • 17th August 2021
  • 0 Comments

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരില്‍ വനിതാ വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ച് മുസ്ലിം ലീഗ്. ഗുരുതരമായ അച്ചടക്ക ലംഘനമാണ് ഹരിത നടത്തിയതെന്നാണ് ലീഗ് നേതൃത്വത്തിന്റെ കണ്ടെത്തല്‍. ആരോപണവിധേയരായ എം.എസ്.എഫ് നേതാക്കള്‍ പി.കെ നവാസ്, കബീര്‍ മുതുപറമ്പ്, വി.എ നവാസ് എന്നിവരോട് വിശദീകരണം തേടാനും തീരുമാനമായി. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം ഹരിതാ […]

error: Protected Content !!